AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pinarayi vijayan: “ചെറ്റത്തരം” എന്നാണ് അശ്ലീലമായത്? അങ്ങനെ വിളിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി

Pinarayi vijayan:ജി സുധാകരനെ ഞാൻ ചെറ്റ് എന്ന് വിളിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ അങ്ങനെ വിളിക്കുകയോ പേരെടുത്ത് പരാമർശം നടത്തുകയും ചെയ്തിട്ടില്ല.അതേസമയം തന്നെ ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയപരമായ ഒരു വഞ്ചന അല്ലേ എന്നും മുഖ്യമന്ത്രി ആവർത്തിച്ചു ചോദിച്ചു. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്ര അൺപാർലിമെന്ററിയും അശ്ലീലവുമായി മാറിയത്. ഞാൻ വളരെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാചകമാണിത്.

Pinarayi vijayan: “ചെറ്റത്തരം” എന്നാണ് അശ്ലീലമായത്? അങ്ങനെ വിളിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി
Pinarayi Vijayan (1)Image Credit source: Facebook
Ashli C
Ashli C | Published: 24 Mar 2026 | 01:33 PM

അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി സുധാകരനെ താൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം കാട്ടിയത് രാഷ്ട്രീയമായി ചെറ്റത്തരം ആണെന്നാണ് പറഞ്ഞത് അത് താൻ ദശാബ്ദങ്ങളായി വേദിയിൽ ഉപയോഗിക്കുന്ന ഒരു പദമാണ് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇടുക്കിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് വിശദീകരണം നൽകിയത്.

ജി സുധാകരനെ ഞാൻ ചെറ്റ് എന്ന് വിളിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ അങ്ങനെ വിളിക്കുകയോ പേരെടുത്ത് പരാമർശം നടത്തുകയും ചെയ്തിട്ടില്ല.അതേസമയം തന്നെ ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയപരമായ ഒരു വഞ്ചന അല്ലേ എന്നും മുഖ്യമന്ത്രി ആവർത്തിച്ചു ചോദിച്ചു. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്ര അൺപാർലിമെന്ററിയും അശ്ലീലവുമായി മാറിയത്. ഞാൻ വളരെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാചകമാണിത്.

ALSO READ:സിഎമ്മേ.. ഒരു ചോദ്യം…! “അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി” എന്ന് മുഖ്യൻ; കേൾവിക്കാരനോട് ദേഷ്യപ്പെട്ട് പിണറായി വിജയൻ

ചില്ലറ വോട്ടിനും 4 സീറ്റിനു വേണ്ടി ചെറ്റത്തരം കാണിക്കുന്നവർ അല്ല ഞങ്ങൾ. അതിന്റെ അർത്ഥം ഞങ്ങളെല്ലാവരും ചെറ്റകൾ ആണെന്നാണോ? എന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്നു പറയില്ലേ, അതല്ലേ ഇപ്പോൾ ഉണ്ടായത്. അയാളെ വ്യക്തിപരമായി താൻ പേരെടുത്ത് ഒന്നും ആക്ഷേപിച്ചിട്ടില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ഇതൊക്കെ നിലപാടുകളുടെ ഭാഗമായി പറയില്ലേ സ്വാഭാവികമായ കാര്യങ്ങളാണിതൊക്കെ, അത്രയേ സംഭവിച്ചിട്ടുള്ളൂ എന്നും മുഖ്യമന്ത്രി വിശദമാക്കി.

Follow Us