Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുതൽ ശക്തമായി മുന്നേറുന്നതായാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

30 May 2026 | 06:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മിക്ക ജില്ലകളിലും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതുകൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. അതേസമയം നാളെ ആഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ALSO READ: അറബിക്കടലിൽ ചക്രവാതചുഴി, ഇനി വരുന്ന അഞ്ചു ദിവസം മഴതന്നെ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ രണ്ടാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇന്ന് ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് ശ്രദ്ധിക്കണം.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

31 ഇന്ന് : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

01 (നാളെ-ഞായർ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

02 (തിങ്കൾ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

കാലവർഷം എപ്പോൾ?

കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (Edavappathi/Monsoon) കൂടുതൽ ശക്തമായി മുന്നേറുന്നതായാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. കടലിൽ രൂപപ്പെട്ടിരിക്കുന്ന ഇരട്ട ചക്രവാതച്ചുഴികളാണ് നിലവിൽ സംസ്ഥാനത്ത് മഴ ശക്തമാക്കാനുള്ള കാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടുന്നത്.

English Summary:

​IMD Predict Heavy Rainfall In Kerala Today On May 30 Saturday. Kerala Weather Update Today Says Yellow Alert On Six Districts. Check The Latest Update On Edavappathi or Monsoon Arrival On Kerala. Also Know About June Month Rain Prediction.

 

Follow Us
Related Stories
Al Reem Hotel Shigella Case : കൊച്ചി അല്‍ റീമില്‍ നിന്ന് ഭക്ഷണം കഴിച്ച് ചികിത്സയിലായവര്‍ക്ക് ഷിഗെല്ല, ലൈസന്‍സ് റദ്ദാക്കി
മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ഷാഫിക്കും ഡീനും ഉള്‍പ്പെടെ ഫോണ്‍ വിളി, കേസെടുത്ത് പോലീസ്
Kerala Lottery Result Today: പോക്കറ്റിലുള്ള ടിക്കറ്റെടുത്ത് ഒന്ന് നോക്കിക്കോളൂ.., വിജയി നിങ്ങളാകാം; കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട്
Kerala Weather Update: കർക്കിടകത്തിൽ മഴയ്ക്ക് പകരം ചൂടോ? വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം
Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും വന്‍ ലാഭം; മികച്ച കമ്മീഷന്‍
‘അടിച്ചാൽ തിരിച്ചടിക്കും’, ‘ഞങ്ങൾ രണ്ടും കൽപ്പിച്ചാ’, ‘സതീശൻ അ‌വിടിരിക്കും’; വീണ്ടും വിവാദ പ്രസംഗവുമായി MM മണി
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ