AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Rain Alert: അറബിക്കടലിൽ ചക്രവാതചുഴി, ഇനി വരുന്ന അഞ്ചു ദിവസം മഴതന്നെ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Heavy Rain Warning in Kerala: മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ വലിയ അളവിൽ മഴ പെയ്യുന്ന സാഹചര്യവും ഉണ്ടായേക്കാം. മഴ കുറവിനെ തുടർന്ന് കടുത്ത ചൂട് അനുഭവിച്ചിരുന്ന തെക്കൻ കേരളത്തിന് പുതിയ മഴ സാഹചര്യം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.  അറബിക്കടലിൽ കാലാവസ്ഥ അസ്ഥിരമായ സാഹചര്യത്തിൽ കടലിൽ കാറ്റിന്റെ വേഗത ഉയരാനും തിരമാലകൾ ശക്തമാകാനും സാധ്യതയുണ്ട്.

Kerala Rain Alert: അറബിക്കടലിൽ ചക്രവാതചുഴി, ഇനി വരുന്ന അഞ്ചു ദിവസം മഴതന്നെ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Rain Alert Image Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 29 May 2026 | 02:30 PM

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം ക്രമേണ സജീവമാകുന്നതിനൊപ്പം കേരള തീരത്തോട് ചേർന്നുള്ള അറബിക്കടലിൽ താഴ്ന്ന അന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

  • മേയ് 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്
  • മേയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം
  • ജൂൺ 01: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്
  • ജൂൺ 02: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കടലിൽ ഇരട്ട പ്രതിഭാസങ്ങൾ; ‘ജാംമി’ ചുഴലിക്കാറ്റും ചക്രവാതച്ചുഴിയും

തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രമേഖലകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്നതിനിടെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ‘Jangmi (Domeng)’ എന്ന പേരിൽ ട്രോപ്പിക്കൽ ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുണ്ട്. ഫിലിപ്പീൻസ് കാലാവസ്ഥാ ഏജൻസിയായ PAGASAയും അന്താരാഷ്ട്ര നിരീക്ഷണ കേന്ദ്രങ്ങളും ഇതിന്റെ നീക്കം നിരീക്ഷിച്ചു വരികയാണ്.

ALSO READ: പെയ്തിറങ്ങി കാലവർഷം! തെക്കൻ ജില്ലകളിൽ തോരാമഴ; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

ഇതോടൊപ്പം അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി കൂടി അനുകൂലമായതോടെ കേരളത്തിൽ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ മഴ സാധ്യത വർധിച്ചു. സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് കേരള തീരങ്ങളിലേക്ക് കൂടുതൽ പ്രവേശിക്കുന്നതിനാൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മലയോര-തീരദേശ മേഖലകളിൽ ജാഗ്രത

മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ വലിയ അളവിൽ മഴ പെയ്യുന്ന സാഹചര്യവും ഉണ്ടായേക്കാം. മഴ കുറവിനെ തുടർന്ന് കടുത്ത ചൂട് അനുഭവിച്ചിരുന്ന തെക്കൻ കേരളത്തിന് പുതിയ മഴ സാഹചര്യം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.  അറബിക്കടലിൽ കാലാവസ്ഥ അസ്ഥിരമായ സാഹചര്യത്തിൽ കടലിൽ കാറ്റിന്റെ വേഗത ഉയരാനും തിരമാലകൾ ശക്തമാകാനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

റെയിൻകോട്ട് വിപണി സജീവം, നിലവാരമില്ലാത്തവ വാങ്ങുമ്പോൾ ജാഗ്രത

കടുത്ത വേനൽച്ചൂടിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായതോടെ വിപണിയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും റെയിൻകോട്ടുകൾക്ക് ഡിമാൻഡ് കുതിച്ചുയരുന്നു. ജൂണിൽ സ്കൂൾ തുറക്കുന്ന സമയം കൂടിയായതിനാൽ വിദ്യാർത്ഥികൾക്കും ദിവസേന ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ജോലിക്കാർക്കും റെയിൻകോട്ട് ഇപ്പോൾ ഏറ്റവും അത്യാവശ്യ വസ്തുവായി മാറിയിരിക്കുകയാണ്. മുൻകാലങ്ങളിൽ കറുപ്പോ നീലയോ നിറങ്ങളിലുള്ള സാധാരണ റെയിൻകോട്ടുകൾ മാത്രമായിരുന്നു വിപണിയിൽ ഭൂരിഭാഗവുമെങ്കിൽ, ഇന്ന് ഫാഷനും സുരക്ഷയും ഒരുമിച്ച് നൽകുന്ന ട്രെൻഡി മോഡലുകളാണ് വിപണി ഭരിക്കുന്നത്.

ആമസോൺ, ഫ്ലിപ്കാർട്ട്തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ആകർഷകമായ വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ആയിരക്കണക്കിന് മോഡലുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. രാത്രി യാത്രകളിൽ സുരക്ഷ ഉറപ്പാക്കുന്ന തിളങ്ങുന്ന ‘റിഫ്ലക്ടീവ് സ്ട്രിപ്പുകൾ’ ഉള്ള മോഡലുകൾക്കാണ് ടുവീലർ യാത്രക്കാർക്കിടയിൽ പ്രിയമേറുന്നത്.

English Summary

The India Meteorological Department has issued a yellow alert for several districts in Kerala, predicting isolated heavy rainfall over the next five days as the southwest monsoon gradually intensifies. This surge in rain, accompanied by strong winds and thunderstorms, is driven by a low-level cyclonic circulation in the Arabian Sea alongside the development of Tropical Storm ‘Jangmi’ in the Western Pacific.

Follow Us