Kerala Electricity Crisis: ഇന്നും ഇരിട്ടുലാകും… സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകും; സമയ വിവരങ്ങൾ
Kerala Power Supply Restrictions: സംസ്ഥാനത്ത് മഴ കുറഞ്ഞ് നിൽക്കുന്നതും വരാനിരിക്കുന്ന വേനൽക്കാലവും മുന്നിൽ കണ്ടാണ് വൈദ്യുതി ഉപഭോഗത്തിൽ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രതിദിന വൈദ്യുതി ഉപയോഗം റെക്കോർഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇതിന് തടയിടാനാണ് നീക്കം. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിലാണ് നിയന്ത്രണത്തിന് സാധ്യത കൂടുതൽ.
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്ന് (Kerala Power Supply Restrictions) വൈദ്യുത വകുപ്പിൻ്റെ മുന്നറിയിപ്പ്. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസത്തെ അതേ സമയക്രമമായ വൈകിട്ട് ഏഴ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലാകും വൈദ്യുതി ഭാഗികമായി തടസപ്പെടാൻ സാധ്യത. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസപ്പെട്ടേക്കും.
സംസ്ഥാനത്ത് മഴ കുറഞ്ഞ് നിൽക്കുന്നതും വരാനിരിക്കുന്ന വേനൽക്കാലവും മുന്നിൽ കണ്ടാണ് വൈദ്യുതി ഉപഭോഗത്തിൽ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രതിദിന വൈദ്യുതി ഉപയോഗം റെക്കോർഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇതിന് തടയിടാനാണ് നീക്കം. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിലാണ് നിയന്ത്രണത്തിന് സാധ്യത കൂടുതൽ.
ALSO READ: ചൂട് കൂടുന്നു! മഴ ഇനി എന്ന്?; വരും ദിവസങ്ങളിലെ കാലാവസ്ഥ അറിയാം
600 മുതൽ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളിൽ കേരളത്തിൽ ഉണ്ടെന്നാണ് കെഎസ്ഇബി കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തിൽ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് ഇപ്പോൾ ഇത്തരമൊരു നീക്കത്തിന് കാരണം. വൈദ്യുതി ആവശ്യകത ഉയർന്നതും കാറ്റിൽ നിന്നുള്ള ഉത്പാദനത്തിലുണ്ടായ കുറവും ദേശീയ തലത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരമായിട്ടുണ്ട്.
ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം പകൽ സമയത്ത് പരമാവധി കുറച്ച്, രാത്രി ആവശ്യാനുസരണം ഉൽപാദനം നടത്താൻ കെഎസ്ഇബി മാനേജ്മെന്റ് നിർദേശിച്ചിട്ടുണ്ട്. മൂന്നാം തീയതി വൈകിട്ട് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധിക വൈദ്യുതി തത്സമയ വിപണിയിൽ ലഭിച്ചതോടെ നിയന്ത്രണം ഒഴിവാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഈ മാസം ആദ്യ 2 ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വൈദ്യുതി ലാഭിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്
എയർ കണ്ടീഷണർ: എസി ഉപയോഗിക്കുന്നവരാണെങ്കിൽ അതിലെ താപനില 24°C നും 26°C നും ഇടയിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കുക. രാത്രി പീക്ക് സമയങ്ങളിൽ ആവശ്യമില്ലാത്ത മുറികളിലെ എസികൾ ഓഫ് ചെയ്യാനും ശ്രദ്ധിക്കണം.
ഉയർന്ന വാട്ടേജ്: വാഷിംഗ് മെഷീൻ, മിക്സി, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ എന്നിവ വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ ഉപയോഗിക്കാതിരിക്കുക. കഴിയുമെങ്കിൽ ഫ്രിഡ്ജ് ഈ സമയങ്ങളിൽ ഓഫ് ചെയ്തിടാവുന്നതാണ്.
ആവശ്യമില്ലാത്ത ലൈറ്റുകൾ: ലൈറ്റുകളും ഫാനുകളും ആവശ്യമില്ലാത്തപ്പോൾ ഓഫ് ചെയ്തിടുക. എൽഇഡി ബൾബുകൾ പരമാവധി ഉപയോഗിക്കുക.
English Summary:
Electricity restrictions may be imposed across Kerala today September 5. Power interruptions possible between 7 PM and 12 AM amid increased demand.