Kerala Weather Update: ചൂട് കൂടുന്നു! മഴ ഇനി എന്ന്?; വരും ദിവസങ്ങളിലെ കാലാവസ്ഥ അറിയാം
Kerala Weather Forecast Latest Update: എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ മിക്ക ജില്ലകളിലും ചൂട് (Kerala Weather Forecast) കൂടുന്നു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. അതിനാൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: മഴ കുറഞ്ഞു, വീണ്ടും കൊടും ചൂടിലേക്കോ? പ്രതീക്ഷ തുലാവർഷത്തിൽ! ഇന്നത്തെ കാലാവസ്ഥ
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുത്.
എൽ നിനോ ബാധിക്കുന്നത് എങ്ങനെ
ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനിലയായ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാനുള്ള സാധ്യതയുണ്ടെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യാമെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എൽ നിനോയായി ഇത് മാറിയേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. മധ്യ കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന നിലയിലാണ്. ചില മേഖലകളിൽ അടിത്തട്ടിലെ താപനില സാധാരണയേക്കാൾ 8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിലടക്കം വരും മാസങ്ങളിൽ താപനില ഉയരുകയും മഴ കുറയുകയും ചെയ്യുമെന്നാണഅ പ്രവചനം.
സംസ്ഥാനത്ത് മഴ കുറവ്
ഓഗസ്റ്റ് ആദ്യ വാരവും അവസാന വാരവും കേരളത്തിലുടനീളം ശക്തമായ മഴ ലഭിച്ചത്. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലവർഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റർ മഴയാണ്.
English Summary:
Kerala Weather Forecast for Next five days From Today September 5. IMD Predict Chance of hot Climate Across State And no rain. Check The Latest Climate Status.