AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DA Arrears: സർക്കാർ ജീവനക്കാർക്ക് 2 ഗഡു ഡിഎ ഉടൻ; 40,000 കോടിയുടെ നഷ്ടത്തിന് പരിഹാരം!

Installments of DA and DR: ഒറ്റനോട്ടത്തിൽ, ഈ ബജറ്റിൽ ജീവനക്കാർക്ക് പ്രയോജനകരമായി ഒന്നും തന്നെ ഇല്ലായെന്ന് തോന്നിയാലും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയും മുൻകാല പ്രാബല്യങ്ങൾ നിഷേധിച്ചും കടുത്ത പ്രതിസന്ധിയിലായിരുന്ന ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമേകുന്ന പ്രധാനപ്പെട്ട ഒരു കാര്യം ബജറ്റിലുണ്ടായിട്ടുണ്ട്.

DA Arrears: സർക്കാർ ജീവനക്കാർക്ക് 2 ഗഡു ഡിഎ ഉടൻ; 40,000 കോടിയുടെ നഷ്ടത്തിന് പരിഹാരം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 20 Jun 2026 | 01:26 PM

വിലക്കയറ്റം മൂലം ജീവനക്കാരുടെ ജീവിതച്ചെലവ് വർധിക്കുമ്പോൾ, അത് പരിഹരിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടിസ്ഥാന ശമ്പളത്തോടൊപ്പം നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കിൽ ഡി എ. പെൻഷൻകാർക്ക് ഇതിനെ ക്ഷാമാശ്വാസം അല്ലെങ്കിൽ ഡിആർ എന്ന് പറയുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത നൽകാറുണ്ട്. നിലവിൽ, കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് മുൻകാലങ്ങളിലെ ഡിഎ ചേർത്ത് കുടിശ്ശിക ഇനത്തിൽ വലിയൊരു തുകയാണ് നൽകാറുള്ളത്. കൂടാതെ, 12-ാം ശമ്പള പരിഷ്കരണവും ഇതുവരെ നടപ്പാക്കിയിട്ടില്ല.

വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് ജീവനക്കാർ കാത്തിരുന്നത്. എന്നാൽ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ച് ശമ്പളപരിഷ്കരണത്തെ പറ്റി അദ്ദേഹം ഒന്നും പരാമർശിച്ചില്ല. ഒറ്റനോട്ടത്തിൽ, ഈ ബജറ്റിൽ ജീവനക്കാർക്ക് പ്രയോജനകരമായി ഒന്നും തന്നെ ഇല്ലായെന്ന് തോന്നിയാലും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയും മുൻകാല പ്രാബല്യങ്ങൾ നിഷേധിച്ചും കടുത്ത പ്രതിസന്ധിയിലായിരുന്ന ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമേകുന്ന പ്രധാനപ്പെട്ട ഒരു കാര്യം ബജറ്റിലുണ്ടായിട്ടുണ്ട്.

ALSO READ: ജീവനക്കാർക്ക് വിസ്മയമില്ല; ഡിഎ, ഡിആർ കുടിശ്ശികയിൽ തീരുമാനം ഇങ്ങനെ…

ഡിഎ പ്രഖ്യാപനം

വിലക്കയറ്റത്തിന് ആനുപാതികമായി ജീവനക്കാർക്ക് ലഭിക്കേണ്ട ഡിഎയും പെൻഷൻകാർക്കുള്ള ഡിആറും ഇനി മുതൽ കൃത്യമായ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അതിൽ യാതൊരുവിധ മുടക്കവും വരുത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വരുന്ന ഒമ്പത് മാസത്തിനുള്ളിൽ 2 ഗഡു ഡിഎയും 2 ഗഡു ഡിആറും ജീവനക്കാരുടെയുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

മലയാളം മീഡിയ റിപ്പോർട്ട് പ്രകാരം, ആദ്യ പടിയായി കഴിഞ്ഞ 2026 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആർ ഗഡു അടിയന്തിരമായി അനുവദിച്ചുകൊണ്ട് ഉടനെ ഉത്തരവിറക്കും. പിന്നാലെ വരാനിരിക്കുന്ന 2026 ജൂലൈ മുതലുള്ള അടുത്ത ഡിഎ ഗഡു, കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്കായി പ്രഖ്യാപിക്കുന്ന സമയത്ത്, തന്നെ ഒട്ടും വൈകാതെ സംസ്ഥാനത്തും വിതരണം ചെയ്യുമെന്നാണ് വിവരം.

40,000 കോടിയുടെ നഷ്ടം!

കണക്കുകൾ പ്രകാരം, സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നാല്പതിനായിരം കോടിക്ക് മുകളിലാണ്. ജീവനക്കാരുടെ പ്രതിഷേധങ്ങളെ തുടർന്ന് കുടിശ്ശികകൾ താല്കാലികമായി നൽകാൻ പഴയ സർക്കാർ തീരുമാനിച്ചിരുന്നു. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം 8 ഗഡുക്കളായി നൽകുമെന്നായിരുന്നു മുൻ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ അതിൽ മറ്റുത്തരവുകളൊന്നും തുടർന്ന് ഉണ്ടായിട്ടില്ല.

ഇത്തവണ 2 ഗഡുവാണ് നൽകേണ്ടത്. ഇത് നടപ്പാക്കാൻ ഈ വർഷം 9000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്.  2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. കണക്കുകൾ പ്രകാരം,  2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയിൽ മൊത്തം 36,057 കോടി രൂപയുടെ കുടിശ്ശിക ആണ് ഉണ്ടായിട്ടുള്ളത്.

English Summary:

Kerala Budget 2026–27 presented by CM VD Satheesan announced a major relief package for state government employees by promising the clearance of pending Dearness Allowance arrears with retrospective effect. The government stated that all future DA installments would be released on time.

Follow Us