AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sainik Welfare: വിമുക്ത ഭടന്മാര്‍ക്ക് ഭവന-വിവാഹ സഹായം; എങ്ങനെ അപേക്ഷിക്കാം?

Ex Servicemen in Kerala Eligible for Financial Support Check Application Process: കേരളത്തിലെ വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമം ഉറപ്പാക്കുക ലക്ഷ്യമിട്ട് സൈനികക്ഷേമ വകുപ്പ് മുഖേനെയാണ് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. പെന്‍ഷന്‍, സാമ്പത്തിക സഹായം, ഭവന നിര്‍മാണ സഹായം, വിവാഹ ധനസഹായം, ചികിത്സാ സഹായം തുടങ്ങി വിവിധ മേഖലകളിലാണ് ഈ വകുപ്പിന്റെ പ്രവര്‍ത്തനം.

Sainik Welfare: വിമുക്ത ഭടന്മാര്‍ക്ക് ഭവന-വിവാഹ സഹായം; എങ്ങനെ അപേക്ഷിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 12 May 2026 | 07:29 AM

രാജ്യം കാക്കാന്‍, രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ഓരോ സൈനികനും മാറ്റിവെക്കുന്നത് അവരുടെ ജീവനും ജീവിതവുമാണ്. രാജ്യത്തിനായി ജീവന്‍ പോലും ബലിയര്‍പ്പിക്കുന്ന പട്ടാളക്കാര്‍ക്ക് പലപ്പോഴും വേണ്ടത്ര പരിഗണന സമൂഹത്തില്‍ നിന്ന് ലഭിക്കാറില്ല. അപകടങ്ങളിലും മറ്റും പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും അല്ലെങ്കില്‍ ജോലിയില്‍ നിന്ന്‌ വിരമിക്കുകയും ചെയ്ത സൈനികര്‍ക്കും അവരുടെ കുടുംബത്തിനും കൈത്താങ്ങാകാന്‍ കേരള സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ മുന്നോട്ട് വെക്കുന്നു.

കേരളത്തിലെ വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമം ഉറപ്പാക്കുക ലക്ഷ്യമിട്ട് സൈനികക്ഷേമ വകുപ്പ് മുഖേനെയാണ് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. പെന്‍ഷന്‍, സാമ്പത്തിക സഹായം, ഭവന നിര്‍മാണ സഹായം, വിവാഹ ധനസഹായം, ചികിത്സാ സഹായം തുടങ്ങി വിവിധ മേഖലകളിലാണ് ഈ വകുപ്പിന്റെ പ്രവര്‍ത്തനം.

സംസ്ഥാനത്തെ ഓരോ ജില്ലകളിലും സൈനിക വെല്‍ഫെയര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി സൈനികര്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്തെല്ലാമാണ് പദ്ധതിയുടെ പ്രയോജനങ്ങളെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വിശദമായി നോക്കാം.

വിമുക്ത ഭടന്മാര്‍ക്ക് സര്‍ക്കാര്‍ സഹായം

സ്‌റ്റേറ്റ് മിലിറ്ററി ബെനവലന്റ് ഫണ്ട്, (എസ്എംബിഎഫ്), ജില്ല മിലിറ്ററി ബെനവലന്റ് ഫണ്ട് (ഡിഎംആര്‍എഫ്) എന്നിവ വഴിയാണ് സംസ്ഥാനത്തെ നിര്‍ധനരായ വിമുക്ത ഭടന്മാര്‍ക്കും അവരുടെ കുടുംബത്തിന് പ്രത്യേകിച്ച് വിധവകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത്. ഏതെല്ലാം മേഖലകളില്‍ സഹായം ലഭിക്കുമെന്ന് നോക്കാം.

ഭവന നിര്‍മാണം- എല്ലാവരുടെയും സ്വപ്‌നമാണ് ഒരു വീട് എന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഭവന നിര്‍മാണത്തിനും വീട് അറ്റക്കുറ്റപ്പണികള്‍ക്കുമായി സര്‍ക്കാര്‍ ഗ്രാന്റുകള്‍ അനുവദിക്കുന്നു.

ചികിത്സാ സഹായം- ഗുരുതരമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന വിമുക്ത ഭടന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു. ചികിത്സയ്ക്കായും ഈ പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുന്നതാണ്.

വിവാഹത്തിനും ഗ്രാന്റ്- വിമുക്ത ഭടന്മാരുടെ പെണ്‍കുട്ടികളുടെ വിവാഹത്തിനായാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുന്നത്. ഇതിനായും കുടുംബത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍- വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും മറ്റ് ആശ്രിതര്‍ക്കും വിദ്യാഭ്യാസത്തിനായും സര്‍ക്കാര്‍ ധനസഹായം നല്‍കും.

സ്വയം തൊഴിലിനായി- വിമുക്ത ഭടന്മാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി ഉപജീവനമാര്‍ഗം തുറക്കാനായും സര്‍ക്കാര്‍ കൂടെയുണ്ടാകും. തൊഴില്‍ പരിശീലനവും സര്‍ക്കാര്‍ നല്‍കുന്നതാണ്.

Also Read: Entrepreneur Support Scheme: സംരംഭകരാണോ? പണത്തെക്കുറിച്ച് ടെൻഷൻ വേണ്ട, ഇതിൽ അപേക്ഷിച്ചാൽ മതി

എത്ര രൂപ ലഭിക്കും?

നിര്‍ധനരായ വിമുക്ത ഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 14,000 രൂപ മുതല്‍ 18,000 രൂപ വരെ സ്റ്റേറ്റ് മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും 10,000 രൂപ മുതല്‍ 12,000 രൂപ വരെ ജില്ല മിലിറ്ററി ബെനവലന്റ് ഫണ്ടില്‍ നിന്നും വിതരണം ചെയ്യുന്നു. എന്നാല്‍ 2 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് മാത്രമേ സാമ്പത്തിക സഹായത്തിന് അര്‍ഹതയുള്ളൂ.

പെണ്‍മക്കളുടെ വിവാഹത്തിനായി 30,000 രൂപ വീതമാണ് നല്‍കുന്നത്. വാര്‍ഷിക വരുമാനം 600,000 രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സഹായം ലഭിക്കില്ല. വിമുക്ത ഭടന്മാര്‍ മരണമടഞ്ഞാല്‍ അടിയന്തിര ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കുന്നതാണ്.

വീടിന്റെ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി 40,000 രൂപയാണ് അനുവദിക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്താന്‍ 10,000 രൂപ ലഭിക്കും. ഇതിന് പുറമെ വേറെയും ഒട്ടേറെ സഹായങ്ങള്‍ വിമുക്ത ഭടന്മാര്‍ക്കും കുടുംബത്തിനും ലഭിക്കുന്നതാണ്.

English Summary

The Kerala government is providing financial assistance to ex servicemen and their dependents for house construction and marriage-related expenses. Eligible applicants can apply through the concerned welfare departments by submitting the required documents.

Follow Us