VD Satheesan Government Kerala: സര്‍ക്കാരുണ്ടാക്കാന്‍ സതീശനെ ക്ഷണിച്ച് ഗവര്‍ണര്‍; എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 18-ന്‌

Governor Invites V.D. Satheesan to Form Government: വി.ഡി. സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് ഗവര്‍ണറെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു.

VD Satheesan Government Kerala: സര്‍ക്കാരുണ്ടാക്കാന്‍ സതീശനെ ക്ഷണിച്ച് ഗവര്‍ണര്‍; എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 18-ന്‌

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍

Updated On: 

14 May 2026 | 09:27 PM

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് ഗവര്‍ണറെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരും സതീശനൊപ്പമുണ്ടായിരുന്നു. മെയ് 18-നാണ് സത്യപ്രതിജ്ഞ. തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ ചേരുന്ന 21-ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിയോടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം.

മുഴുവന്‍ മന്ത്രിമാരെയും ഞായറാഴ്ചയോടെ തീരുമാനിക്കാനാണ് നീക്കം. ഇന്ന് വൈകിട്ട് നടന്ന നിയമസഭാ കക്ഷിയോഗത്തില്‍ സതീശനെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രമേയത്തെ പിന്താങ്ങി.

രമേശ് ചെന്നിത്തല മന്ത്രിയാകുമോ?

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം വഴുതക്കാടുള്ള വസതിയില്‍ നിന്ന് പോയിരുന്നു. ഗുരുവായൂരിലേക്കാണ് പോയതെന്നാണ് സൂചന.

Also Read: Pinarayi Vijayan: പ്രതിപക്ഷത്തെ പിണറായി നയിക്കും; സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം

നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും സതീശനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം കൈമാറിയിട്ടുണ്ട്. സതീശന്‍ നയിക്കുന്ന മന്ത്രിസഭയിലേക്ക് താനില്ലെന്ന നിലപാടിലാണ് ചെന്നിത്തലയെന്നാണ് സൂചന. ഈ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമോയെന്ന് വ്യക്തമല്ല.

നിയമസഭാ കക്ഷിയോഗത്തില്‍ കെ.സി. വേണുഗോപാലിന്റെയും, രമേശ് ചെന്നിത്തലയുടെയും പേരെടുത്ത് സതീശന്‍ സംസാരിച്ചിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന് വേണുഗോപാല്‍ കേരളത്തിലേക്ക് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല തങ്ങളുടെ നേതാവാണെന്നും സതീശന്‍ യോഗത്തില്‍ പറഞ്ഞു. സതീശനെയും, വേണുഗോപാലിനെയും, ചെന്നിത്തലയെയും പ്രശംസിച്ചായിരുന്നു യോഗത്തില്‍ പങ്കെടുത്ത മുകുല്‍ വാസ്‌നിക്കിന്റെ പ്രസംഗം.

സത്യപ്രതിജ്ഞ

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പാര്‍ട്ടിയുടെ മറ്റ് ദേശീയ നേതാക്കള്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്.

പിണറായി പ്രതിപക്ഷ നേതാവ്‌

അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം സംസ്ഥാന സമിതിയോഗം തിരഞ്ഞെടുത്തു. പിണറായിയുടെ പരിചയസമ്പത്ത് പ്രതിപക്ഷത്തിന് കരുത്ത് പകരുമെന്ന വിലയിരുത്തലിലാണ് സിപിഎം പിണറായിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. മറ്റ് പേരുകളൊന്നും സിപിഎമ്മിന്റെ ചര്‍ച്ചകളുണ്ടായിരുന്നില്ല.

നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ പിണറായി വിജയന്‍ മുന്‍നിരയില്‍ നിന്ന് നയിക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. അവസാനം ഏകകണ്ഠമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായിയുടെ പേര് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ ഉപനേതാവ് ആരാകണമെന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് വിട്ടുകൊടുക്കുമോയെന്നും വ്യക്തമല്ല.

English Summary

Designated CM V.D. Satheesan met Governor Rajendra Arlekar to claim stake in forming the government. After receiving the support letter, the Governor officially invited him to lead the state. The swearing-in ceremony for all ministers will take place this Monday at Central Stadium. Following this, the newly elected MLAs will take their oaths on May 21 during the Assembly session.

Follow Us
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്