AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kozhikode Light Metro: കോഴിക്കോട് അടിമുടി മാറും! ലൈറ്റ് മെട്രോയ്‌ക്കൊപ്പം എയർപോർട്ട് കണക്റ്റിവിറ്റിയും

Kozhikode Light Metro Updates: കോഴിക്കോട് ലൈറ്റ് മെട്രോ ഉടൻ യാഥാർത്ഥ്യമാകുമെന്ന് സർക്കാരിന്റെ പ്രഖ്യാപനം. കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പുതിയ മെട്രോ ലൈനുകൾ നിർമിക്കുന്നത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും പഠനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.

Kozhikode Light Metro: കോഴിക്കോട് അടിമുടി മാറും! ലൈറ്റ് മെട്രോയ്‌ക്കൊപ്പം എയർപോർട്ട് കണക്റ്റിവിറ്റിയും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 05 Sep 2026 | 09:56 AM

കോഴിക്കോട്: ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ ഉടൻ യാഥാർത്ഥ്യമാകുമെന്ന് സർക്കാരിന്റെ പ്രഖ്യാപനം. കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പുതിയ മെട്രോ ലൈനുകൾ നിർമിക്കുന്നത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും പഠനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി നഗരത്തിന്റെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.
മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നര്‍ ഫെലിസിറ്റേഷന്‍ സെൻ്റര്‍, ട്രാന്‍ഷിപ്പ്‌മെൻ്റ് ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും.

ALSO READ: തമ്പാനൂർ, സെക്രട്ടേറിയറ്റ് വഴി മെട്രോ; 31 കി.മീറ്ററിൽ 27 സ്റ്റേഷനുകൾ!

വരാനിരിക്കുന്ന വികസന പദ്ധതികൾ

എയർപോർട്ട് കണക്റ്റിവിറ്റി

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഏവിയേഷൻ ഹബ്ബുകളിൽ കോഴിക്കോട് എയർപോർട്ടിന് പ്രത്യേക പ്രാധാന്യമുണ്ടാകും. കോഴിക്കോട് നഗരത്തിൽ നിന്ന് എയർപോർട്ടിലേക്ക് വേഗത്തിലെത്താൻ സഹായിക്കുന്ന പുതിയ യാത്രാ സംവിധാനമൊരുക്കും.

മിഷൻ സമുദ്ര, ക്രൂയിസ് ടെർമിനൽ

കോഴിക്കോടിനെ പ്രമുഖ തുറമുഖ നഗരമാക്കാൻ ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പാക്കും. തുറമുഖ വികസനത്തിലൂടെ ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നർ ഫെസിലിറ്റേഷൻ സെന്റർ, ട്രാൻഷിപ്പ്‌മെന്റ് അടക്കമുള്ള തൊഴിൽ സാധ്യതകൾ സൃഷ്ടിക്കും. സ്ഥലം ലഭ്യമായാൽ ക്രൂയിസ് ടെർമിനലും യാഥാർഥ്യമാക്കും.

എം.ടി കൾച്ചറൽ പാർക്ക്

പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ അന്താരാഷ്ട്ര നിലവാരമുള്ള കൾച്ചറൽ പാർക്ക് നിർമിക്കും. തിയേറ്ററുകൾ, ആർട്ട് എക്‌സിബിഷൻ ഗാലറികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവയടങ്ങുന്ന കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കുമെന്നും വ്യക്തമാക്കി.

സൈബർ പാർക്ക്

തിരുവനന്തപുരത്തെ ടെക്‌നോപാർക്കിനെയും എറണാകുളത്തെ ഇൻഫോപാർക്കിനെയും വെല്ലുന്ന രീതിയിൽ കോഴിക്കോട് സൈബർ പാർക്ക് വികസിപ്പിക്കും. കൂടാതെ വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഉൾക്കൊള്ളുന്ന നോളജ് വാലി പദ്ധതിക്കും മാങ്കാവ് പാലം വികസനത്തിനും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Kerala government plans to implement the long-awaited Kozhikode Light Metro project soon, Chief Minister V.D. Satheesan said. He also said a new transport system will be developed to connect Kozhikode city with the airport, which is expected to play an important role in the state’s aviation hub plans.

Follow Us