AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala weather update: കേരളം ചുട്ടുപൊള്ളുന്നു….സൂര്യനെ പേടിക്കണം.. 8സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്

Kerala 8 Stations Record High UV Index: സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ വികിരണം കൂടുതലായ സംസ്ഥാനത്തെ എട്ട് സ്റ്റേഷനുകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ അഞ്ചിടങ്ങളിൽ യെല്ലോ അലർട്ടുമുണ്ട്. പകൽ 10മണി മുതൽ 3 മണി വരെയാണ് ഏറ്റവും കൂടുതൽ പ്രശ്‌നമുള്ളത്.

Kerala weather update: കേരളം ചുട്ടുപൊള്ളുന്നു….സൂര്യനെ പേടിക്കണം.. 8സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്
Heat wave kerala Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 21 Mar 2026 | 02:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിന്റെ ഭാഗമായി പുതിയ മുന്നറിയിപ്പുമായി അധികൃതർ. ചൂടിനൊപ്പം സൂര്യനിൽ നിന്നുളള അൾട്രാവയലറ്റ് വികിരണവും കൂടുതലായി പതിക്കുന്നുണ്ടെന്നും ഇത് ഏറെ അപകടമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ വികിരണം കൂടുതലായ സംസ്ഥാനത്തെ എട്ട് സ്റ്റേഷനുകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ അഞ്ചിടങ്ങളിൽ യെല്ലോ അലർട്ടുമുണ്ട്.

Also Read – കേരളം കത്തുന്നു, മഴയെ നോക്കണ്ട! സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കാലാവസ്ഥ

കൊല്ലത്തെ കൊട്ടാരക്കര, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശേരി(കോട്ടയം), തൃത്താല ( പാലക്കാട്), പൊന്നാനി(മലപ്പുറം), ഒല്ലൂർ(തൃശ്ശൂർ) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്തെ കളമശ്ശേരി, കോഴിക്കോട്ടെ ബേപ്പൂർ, വയനാട്ടിലെ മാനന്തവാടി, കണ്ണൂരിലുള്ള ധർമ്മടം, കാസർഗോഡുള്ള ഉദുമ എന്നിവിടിങ്ങളിൽ യെല്ലോ അലർട്ടുമുണ്ട്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • തുടർച്ചയായി യുവി രശ്മികൾ ശരീരത്തിൽ പതിയ്ക്കുന്നത് ഏറെ അപകടമാണ്. അതിനാൽ കഴിവതും കുടകൾ പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കുക.
  • പകൽ 10മണി മുതൽ 3 മണി വരെയാണ് ഏറ്റവും കൂടുതൽ പ്രശ്‌നമുള്ളത്. ഈ സമയങ്ങളിൽ വികിരണത്തിന്റെ തോത് വർധിക്കുന്നതായി സൂചികകൾ വ്യക്തമാക്കുന്നു. ഇതിനാൽ ഈ സമയങ്ങളിൽ കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ നേരിട്ട് വെയിൽ ഏൽക്കേണ്ട സാഹചര്യം കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
  • പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ എന്നിവർ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം.

 

Follow Us