EPFO Pension Cut: ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പിഎഫ് പെൻഷൻ കുറച്ച ഇപിഎഫ്ഒ നടപടി ഹൈക്കോടതി തടഞ്ഞു
Kerala High Court on EPFO Pension Cut: ഉയർന്ന വിഹിതം അടച്ചുകൊണ്ട് ഉയർന്ന പെൻഷനുവേണ്ടി അപേക്ഷ നൽകിയത് വിരമിച്ച ശേഷമാണ്. സുപ്രീം കോടതിയുടെ അടക്കം ഉത്തരവിന്റെ പശ്ചാത്തലായിരുന്നു അത്. മുൻകാലപ്രാബല്യത്തോടെ തന്നെ പെൻഷനും കുടിശ്ശികയും ലഭിച്ചു. എന്നാൽ കഴിഞ്ഞ മാർച്ച് മുതൽ പെൻഷൻ കുറച്ചു. 2014 സെപ്റ്റംബർ ഒന്നിന് മുൻപ് ഉയർന്ന പെൻഷൻ വേണ്ടി ഓപ്ഷൻ............
കൊച്ചി: ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പ്രൊവിഡന്റ് ഫണ്ട് പെൻഷൻ വെട്ടിക്കുറച്ച ഇ.പി.എഫ്.ഒ ( എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) യുടെ നടപടി തടഞ്ഞ് ഹൈക്കോടതി. ലഭിച്ചുകൊണ്ടിരുന്ന പെൻഷനിൽ കുറവ് വരുത്താൻ ആകില്ലെന്ന് കോടതി നടപടി തടഞ്ഞുകൊണ്ട് വ്യക്തമാക്കി.വിവിധ സ്ഥാപനങ്ങളിൽ നിന്നും ആയി 2014 സെപ്റ്റംബർ ഒന്നിന് മുൻപ് വിരമിച്ച ഒരു കൂട്ടം പെൻഷൻകാർ നൽകിയ ഹാർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഉയർന്ന വിഹിതം അടച്ചുകൊണ്ട് ഉയർന്ന പെൻഷനുവേണ്ടി അപേക്ഷ നൽകിയത് വിരമിച്ച ശേഷമാണ്. സുപ്രീം കോടതിയുടെ അടക്കം ഉത്തരവിന്റെ പശ്ചാത്തലായിരുന്നു അത്. മുൻകാലപ്രാബല്യത്തോടെ തന്നെ പെൻഷനും കുടിശ്ശികയും ലഭിച്ചു. എന്നാൽ കഴിഞ്ഞ മാർച്ച് മുതൽ പെൻഷൻ കുറച്ചു. 2014 സെപ്റ്റംബർ ഒന്നിന് മുൻപ് ഉയർന്ന പെൻഷൻ വേണ്ടി ഓപ്ഷൻ നൽകിയിട്ടില്ലെന്ന് പേരിലായിരുന്നു വെട്ടി കുറച്ചത്. അതേസമയം കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ നിന്നും വിരമിച്ച മുൻജീവനക്കാർ അടക്കമാണ് ഹർജിക്കാർ. അതേസമയം ഈ സംഭവം അടുത്തമാസം വീണ്ടും പരിഗണിക്കും എന്നാണ് റിപ്പോർട്ട് ഇതേ രീതിയിലുള്ള മറ്റ് ഹർജികളും കോടതിയുടെ പരിഗണിക്കുന്നതാണ് സൂചന.
കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കുംഭമേളയിലൂടെ വൈറലായ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. കുടുംബത്തിൽ നിന്നും ജീവന് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി പെൺകുട്ടി നൽകിയ ഹർജി പരിശോധിക്കുന്ന വേളയിലാണ് കോടതി നിർദേശം നൽകിയത്. കൊച്ചി സെൻട്രൽ പോലീസിനാണ് നിർദ്ദേശം. കേരളത്തിൽ ആയതുകൊണ്ടാണ് താൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശിൽ പോയാൽ താൻ ദുരഭിമാന കൊലയ്ക്ക് വിധേയമാകേണ്ടി വരുമെന്നും അത്തരത്തിൽ തനിക്ക് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയിൽ ഹാർജി സമർപ്പിച്ചത്.
കൂടാതെ തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. അതേ സമയം കഴിഞ്ഞ മാർച്ച് 11 തിരുവനന്തപുരം ജില്ലയിലുള്ള അരുമാനൂർ ശ്രീ നൈനാർ ദേവക്ഷേത്രത്തിൽ വച്ചായിരുന്നു ഉമ്മമേള വൈറൽ താരം വിവാഹിതയായത്. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാനുമായാണ് വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്ന് ദേശീയ പട്ടികവർ കമ്മീഷൻ പിന്നീട് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
ENGLISH SUMMARY
The High Court has stayed the action of the EPFO (Employees Provident Fund Organization) which had reduced the high provident fund pension that was being received. The court has made it clear that it cannot reduce the pension that was being received.