KSRTC Free Travel: കെഎസ്ആർടിസിയിൽ സൗജന്യ വനിതാ യാത്ര ഉടൻ, നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്, വിവരശേഖരണം തുടങ്ങി
Kerala KSRTC to Start Gender Ticketing from Tomorrow: നിലവിൽ കാൻസർ രോഗികൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ വനിതകൾക്കും ആശ്വാസകരമായ പദ്ധതിയുമായി പുതിയ സർക്കാർ മുന്നോട്ട് പോകുന്നത്. ഈ വിവരശേഖരണത്തിന് ശേഷം ഗതാഗത വകുപ്പ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന ഇന്ദിര ഗ്യാരണ്ടി പദ്ധതിക്ക് മുന്നോടിയായുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ നാളെ മുതൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം പ്രാബല്യത്തിൽ വരും.
എന്താണ് ജെൻഡർ ടിക്കറ്റിങ്?
നാളെ മുതൽ കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ ഇടിഎം (E T M) മെഷീനിൽ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. പ്രതിദിന വനിതാ യാത്രക്കാരുടെ കൃത്യമായ കണക്കെടുക്കാനാണ് കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഈ നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൃത്യമായി ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാൻ സാധിക്കൂ.
കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം പേർ വനിതകളാണെന്നാണ് പ്രാഥമിക കണക്ക്. ഇടിഎം മെഷീനിലെ സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം പ്രത്യേക പരിശീലനം നൽകും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിര ഗ്യാരണ്ടി പ്രകാരം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുക.
Also Read: Kerala New CM: രഹസ്യങ്ങൾ പുറത്ത്, കെപിസിസി പ്രസിഡൻ്റിൻ്റെ പിന്തുണ സതീശനല്ല
നിലവിൽ കാൻസർ രോഗികൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ വനിതകൾക്കും ആശ്വാസകരമായ പദ്ധതിയുമായി പുതിയ സർക്കാർ മുന്നോട്ട് പോകുന്നത്. ഈ വിവരശേഖരണത്തിന് ശേഷം ഗതാഗത വകുപ്പ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളിലും സ്ത്രീകൾക്കായി പൊതുഗതാഗത ബസുകളിൽ സൗജന്യ യാത്രാ പദ്ധതികൾ നിലവിലുണ്ട്. കേരളം ഇപ്പോൾ നടപ്പിലാക്കാൻ ഒരുങ്ങുന്ന ഈ പദ്ധതി ഇതിനോടകം വൻ വിജയമായ മറ്റ് സംസ്ഥാനങ്ങൾ ഇവയാണ്
- ഡൽഹി – ഡൽഹിയിലാണ് ഈ പദ്ധതി ആദ്യമായി വലിയ ശ്രദ്ധ നേടിയത്. 2019-ൽ ആം ആദ്മി സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഡിടിസി (DTC), ക്ലസ്റ്റർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീകൾക്ക് കണ്ടക്ടർമാർ നൽകുന്ന സൗജന്യ ടിക്കറ്റുകൾ ‘പിങ്ക് ടിക്കറ്റ്’ എന്നാണ് അറിയപ്പെടുന്നത്.
- കർണാടക – കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ശക്തി പദ്ധതി. കർണാടകയിലെ സർക്കാർ ബസുകളിൽ (KSRTC, BMTC) സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്നു. ഇത് കർണാടകയിൽ വലിയ ജനപ്രീതി നേടിയ പദ്ധതിയാണ്.
- തമിഴ്‌നാട് – തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ അധികാരമേറ്റ ഉടൻ നടപ്പിലാക്കിയ പദ്ധതിയാണിത്. നഗരങ്ങളിലെ സാധാരണ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നു. ഈ പദ്ധതി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സഹായിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
- തെലങ്കാന – കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മഹാലക്ഷ്മി പദ്ധതി പ്രകാരം സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു.
- പഞ്ചാബ് – പഞ്ചാബിലെ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം നിലവിലുണ്ട്.
English Summary
KSRTC is set to implement ‘Gender Ticketing’ from May 9, 2026, to collect data on female commuters as part of the UDF government’s ‘Indira Guarantee’ for free travel. This data collection will help the corporation estimate the financial impact before officially launching the free travel scheme for women.