Kerala Vishu Bumper 2026: 12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്

Kerala Lottery Vishu Bumper BR-109 Result 2026 Today: ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 12 കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്കും മൂന്നാം സമ്മാനമായി പത്ത് ലക്ഷം വീതം ആറ് പരമ്പരകൾക്കും ലഭിക്കും.

Kerala Vishu Bumper 2026: 12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്

പ്രതീകാത്മക ചിത്രം

Updated On: 

23 May 2026 | 09:52 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 12 കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്കും മൂന്നാം സമ്മാനമായി പത്ത് ലക്ഷം വീതം ആറ് പരമ്പരകൾക്കും ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും ഇത്തരത്തിൽ നേടാവുന്നതാണ്.

കൂടാതെ, ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ്‌ അഞ്ച്‌ പരമ്പരകള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ടിക്കറ്റ് വില.

വിഷു ബമ്പർ സമ്മാനഘടന

  1. ഒന്നാം സമ്മാനം: 12 കോടി രൂപ
  2. സമാശ്വാസ സമ്മാനം: 1,00,000 രൂപ
  3. രണ്ടാം സമ്മാനം: ഒരു കോടി രൂപ
  4. മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
  5. നാലാം സമ്മാനം: 5 ലക്ഷം രൂപ
  6. അഞ്ചാം സമ്മാനം: 5,000 രൂപ
  7. ആറാം സമ്മാനം: 2,000 രൂപ
  8. ഏഴാം സമ്മാനം: 1,000 രൂപ
  9. എട്ടാം സമ്മാനം: 500 രൂപ
  10. ഒമ്പതാം സമ്മാനം:300 രൂപ

ALSO READ: ഭാ​ഗ്യവാനേ… അടിച്ചല്ലോ ഒരു കോടി; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

റെക്കോർഡ് വിൽപ്പന

വിഷു ബമ്പർ ടിക്കറ്റിൽ റെക്കോർഡ് വിൽപ്പനയാണ് ഇത്തവണ ഉണ്ടായത്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർ വിറ്റുകഴിഞ്ഞതായാണ് കണക്ക്. കഴിഞ്ഞ വർഷം 42,87,350 ടിക്കറ്റുകളാണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 11,58,480 എണ്ണം ടിക്കറ്റാണ് വിറ്റഴിച്ചത്. തൃശൂരിൽ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ടിക്കറ്റ് വിൽപ്പന കണക്ക്.

കാര്യാലയങ്ങളിൽ നിന്ന് കിട്ടാനില്ലാത്തത് കൊണ്ട് മൊത്ത വിതരണ കേന്ദ്രങ്ങളിൽ ടിക്കറ്റിന് ക്ഷാമമുണ്ടാവുകയും ചെയ്തു. രണ്ട് മാസം മുമ്പ് നറുക്കെടുത്ത സമ്മർ ബമ്പർ ടിക്കറ്റും ഇതുപോലെ റെക്കോർഡ് വിൽപ്പന നടത്തിയിരുന്നു. ആകെ അച്ചടിച്ച 43 ലക്ഷം ടിക്കറ്റുകളിൽ 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്.

കേരള സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ലോട്ടറി വിൽപ്പന. എല്ലാ ദിവസവും ലോട്ടറി നറുക്കെടുപ്പ് നടത്താറുണ്ട്. ഇതിനുപുറമേ ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ച് ബമ്പർ ടിക്കറ്റുകളും പുറത്തിറക്കാറുണ്ട്. മണ്‍സൂണ്‍ ബമ്പറും ഉണ്ട്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary:

Kerala State Lottery’s Vishu Bumper draw is today. The draw will be held at 2 pm at Gorkhi Bhavan, Thiruvananthapuram. The lucky winner of the first prize will get Rs 12 crore. The highest number of tickets were sold in Palakkad district. 11,58,480 tickets were sold.

Loading...
Unable to load recommendations.
Follow Us
Related Stories
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി