AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Car Number 13: 13-ാം നമ്പർ കാർ ആർക്കും വേണ്ട, മന്ത്രിമാർ പോലും പേടിക്കുന്നതിന് കാരണം…

Why Ministers are Refusing State Car Number 13: ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രി തോമസ് ഐസക്കും, രണ്ടാം പിണറായി സർക്കാരിൽ കൃഷി മന്ത്രി പി പ്രസാദുമാണ് ഈ കാർ ഉപയോഗിച്ചത്. എന്നാൽ, യു.ഡി.എഫ് മന്ത്രിമാർ ഈ കാർ ഒഴിവാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളോ, അന്ധവിശ്വാസമോ?....

Car Number 13: 13-ാം നമ്പർ കാർ ആർക്കും വേണ്ട, മന്ത്രിമാർ പോലും പേടിക്കുന്നതിന് കാരണം…
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 19 May 2026 | 11:35 AM

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വാഹനങ്ങളാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. 13-ാം നമ്പർ വണ്ടി വേണ്ടെന്നാണ് മന്ത്രിമാരുടെ തീരുമാനം. ഒന്നും രണ്ടും പിണറായി സർക്കാരിൽ ഉപയോഗിച്ച വാഹനം പുതിയ മന്ത്രിമാർ വേണ്ടെന്ന് പറയാൻ കാരണമെന്താണ്? ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രി തോമസ് ഐസക്കും, രണ്ടാം പിണറായി സർക്കാരിൽ കൃഷി മന്ത്രി പി പ്രസാദുമാണ് ഈ കാർ ഉപയോഗിച്ചത്. എന്നാൽ, യു.ഡി.എഫ് മന്ത്രിമാർ ഈ കാർ ഒഴിവാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളോ, അന്ധവിശ്വാസമോ?….

ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്. മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പതിവ്. ഇത്തവണ മന്ത്രിമാരിൽ പലരും 13ാം നമ്പർ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. ഷിബു ബേബി ജോണ്‍ കാറിന് 71-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. ഒ ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പര്‍ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിലും ആരും 13ാമ നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. പതിമൂന്നാം നമ്പര്‍ കാര്‍ വേണ്ടെന്ന് പറയുന്നത് അന്ധവിശ്വാസമാണെന്നും ഈ നൂറ്റാണ്ടിലും ഇത്തരം കാര്യങ്ങൾ തുടരുന്നത് കഷ്ടമാണെന്നുമായിരുന്നു പി പ്രസാദ് പറഞ്ഞിരുന്നത്. 13ന് ജനിച്ചാല്‍ തിരുത്താന്‍ കഴിയില്ലല്ലോ , ഓണവും വിഷുവുമെല്ലാം ആ ദിവസവും വരാമല്ലോ, 13 എന്ന സംഖ്യ കൊണ്ട് എല്ലാം തകരുമെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ALSO READ: മനസുതുറന്ന് ചിരിക്കാം, ഇഷ്ടം പോലെ കഴിക്കാം; പല്ല് നല്‍കാന്‍ സര്‍ക്കാരിന്റെ മന്ദഹാസം പദ്ധതിയില്ലേ

13 എന്ന സംഖ്യയ്ക്ക് എന്ത് പ്രശ്നം?

സാധാരണയായി 13 എന്ന സംഖ്യ ദൗർഭാഗ്യമായാണ് കരുതുന്നത്. സംഖ്യാജ്യോതിഷപ്രകാരം 1+3 = 4 എന്നുള്ളത് രാഹുവിന്റെ സംഖ്യയാണ്. ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും സൂചനയായാണ് ഈ സംഖ്യയെ കണക്കാക്കുന്നത്. കൂടാതെ, അവസാനത്തെ അത്താഴം യേശുക്രിസ്തുവിന്റെ അവസാനത്തെ അത്താഴത്തിൽ പങ്കെടുത്തത് 13 പേരായിരുന്നു. അതിൽ പതിമൂന്നാമനായി എത്തിയത് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ആയിരുന്നു. ഇതും ഒരു കാരണമാണ്.

ഗണിതശാസ്ത്രപരമായും മറ്റ് വിശ്വാസങ്ങൾ പ്രകാരവും 12 എന്ന സംഖ്യയെ പൂർണ്ണതയുടെ അടയാളമായാണ് കാണുന്നത്. വർഷത്തിൽ 12 മാസങ്ങൾ, ക്ലോക്കിൽ 12 മണിക്കൂർ, 12 രാശികൾ, യേശുവിന്റെ 12 ശിഷ്യന്മാർ ഇതെല്ലാം അതിന് ഉദാഹരണങ്ങളാണ്. പൂർണത നിറഞ്ഞ പന്ത്രണ്ടിൽ ഒന്ന് കൂട്ടുന്നത് അപൂർണമായും കരുതുന്നു. ഇതൊക്കെ കൊണ്ടാണ് 13 എന്ന സംഖ്യയെ ദുശകുനമായി കാണുന്നത്. ട്രിസ്‌കൈഡെകഫോബിയ (Triskaidekaphobia) എന്നാണ് 13 എന്ന സംഖ്യയോടുള്ള ഭയത്തെ വിളിക്കുന്നത്.

13 മാത്രമാണോ പ്രശ്നക്കാർ?

13 പോലെ തന്നെ ഇറ്റലിക്കാർക്കിടയിലെ മോശം സംഖ്യയാണ് 17. റോമൻ അക്കങ്ങളിൽ ‘XVII’ എന്ന് എഴുതുമ്പോൾ, അത് ‘ VIXI’ എന്ന് ഉച്ചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വിശ്വാസം രൂപപ്പെട്ടത്.  ‘ VIXI’ എന്ന് ലാറ്റിനില്‍ എഴുതുമ്പോള്‍ അത്, ‘ഞാൻ ലാറ്റിനിൽ ജീവിച്ചു, എൻ്റെ ജീവിതം അവസാനിച്ചു.’ എന്ന അര്‍ത്ഥമാണ് നൽകുന്നത്. ജീവിതം അവസാനിച്ചു എന്ന ഒരു അർത്ഥം വരുന്നതിനാൽ ഇറ്റലിക്കാർ 17 നെ അപശകുനമാക്കി. ബ്രസീലുകാര്‍ക്കും  17 പ്രശ്നമാണ്. ചൈനക്കാർക്ക് 14 അത്ര നല്ലതല്ല. 14 എന്നാല്‍ ‘ മരിക്കും’ എന്നാണ് ചൈനക്കാരുടെ വിശ്വാസം.

English Summary:

Ministers in the V.D. Satheesan-led Kerala government have reportedly avoided choosing the official vehicle carrying the number. The avoidance of number 13 has a long history in Kerala politics. Earlier governments, including the Oommen Chandy administration, also reportedly had no takers for the number

Follow Us