AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mandahasam Scheme: മനസുതുറന്ന് ചിരിക്കാം, ഇഷ്ടം പോലെ കഴിക്കാം; പല്ല് നല്‍കാന്‍ സര്‍ക്കാരിന്റെ മന്ദഹാസം പദ്ധതിയില്ലേ

How to Apply for Kerala Vayojanam Scheme for Free Dentures for Elderly People: ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത് മാത്രമല്ല പ്രശ്‌നം പണ്ടത്തേതുപോലെ ആത്മവിശ്വാസത്തോടെ ചിരിക്കാനും സംസാരിക്കാനും പോലും പല്ലുകള്‍ നഷ്ടപ്പെട്ടാല്‍ സാധിക്കില്ല. ഇത്തരക്കാകെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് മന്ദഹാസം. കേരളത്തിലെ വയോജനങ്ങളുടെ ആത്മവിശ്വാസത്തെ വീണ്ടെടുക്കാനും സര്‍ക്കാര്‍ കൂടെയുണ്ട്.

Mandahasam Scheme: മനസുതുറന്ന് ചിരിക്കാം, ഇഷ്ടം പോലെ കഴിക്കാം; പല്ല് നല്‍കാന്‍ സര്‍ക്കാരിന്റെ മന്ദഹാസം പദ്ധതിയില്ലേ
പ്രതീകാത്മക ചിത്രം Image Credit source: South_agency/E+/Getty Images
Shiji M K
Shiji M K | Updated On: 19 May 2026 | 09:12 AM

പ്രായമാകുന്നതിന് അനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കിടപ്പുരോഗികളെയും, പരിചരിക്കാന്‍ ആളില്ലാത്തവരെ ഏറ്റെടുക്കാനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പുറമെ, ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ പല്ലുകള്‍ കൊഴിഞ്ഞ് കഴിയുന്ന എത്രയോ വയോജനങ്ങള്‍ കേരളത്തിലുണ്ട്, അവര്‍ക്ക് കൂട്ടായും കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.

ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത് മാത്രമല്ല പ്രശ്‌നം പണ്ടത്തേതുപോലെ ആത്മവിശ്വാസത്തോടെ ചിരിക്കാനും സംസാരിക്കാനും പോലും പല്ലുകള്‍ നഷ്ടപ്പെട്ടാല്‍ സാധിക്കില്ല. ഇത്തരക്കാകെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് മന്ദഹാസം. കേരളത്തിലെ വയോജനങ്ങളുടെ ആത്മവിശ്വാസത്തെ വീണ്ടെടുക്കാനും സര്‍ക്കാര്‍ കൂടെയുണ്ട്.

എന്താണ് മന്ദഹാസം പദ്ധതി?

പല്ലുകള്‍ നഷ്ടപ്പെട്ടതിന് ശേഷം ഭക്ഷണം കഴിക്കാനും സംസാരിക്കാനും പോലും സാധിക്കാതെ കഴിയുന്ന വയോജനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് മന്ദഹാസം. കേരള സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ സെറ്റ് പല്ലുകള്‍ വിതരണം ചെയ്യും.

പല്ലുകള്‍ നഷ്ടപ്പെട്ടതിന് ശേഷം പോഷകാഹാര കുറവ്, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ധാരാളം പേര്‍ നേരിടുന്നുണ്ട്, ഇതെല്ലാം കുറയ്ക്കാന്‍ പദ്ധതിക്ക് സാധിക്കും. പദ്ധതി വഴി സഹായം ഉറപ്പാക്കുന്നതിനായി ഡെന്റല്‍ കോളേജുകളെയും ദന്ത ചികിത്സാ കേന്ദ്രങ്ങളെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് വിവിധ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ്.

മന്ദഹാസം വഴി ലഭിക്കുന്ന സേവനങ്ങള്‍

കൃത്രിമ പല്ലുകള്‍ വെക്കുന്നതിനും അതിനോട് അനുബന്ധിച്ച ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം നല്‍കുന്നതാണ്. എന്നാല്‍ ഭാഗികമായി പല്ലുകള്‍ മാറ്റിവെക്കുന്നതിന് സഹായം അനുവദിക്കില്ല. പല്ലുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

മന്ദഹാസം പദ്ധതിയുടെ യോഗ്യത

  1. കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
  2. അപേക്ഷകന് പ്രായം 60 വയസോ അതില്‍ കൂടുതലോ ഉണ്ടായിരിക്കണം.
  3. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ആളായിരിക്കണം അപേക്ഷകന്‍.
  4. പല്ലുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കണം.
  5. കൃത്രിമ പല്ലുകള്‍ സ്ഥാപിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന വ്യക്തിയായിരിക്കണം.

Also Read: KSMDFC Education Loans: എത്ര വേണേലും പഠിക്കാലോ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ

അപേക്ഷിക്കാനാവശ്യമായ രേഖകള്‍

  • അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്
  • പ്രായം തെളിയിക്കുന്ന രേഖ
  • ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • വില്ലേജ് ഓഫീസറില്‍ നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ റേഷന്‍
  • കാര്‍ഡോ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റോ
  • മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം
  • ബാങ്ക് വിവരങ്ങള്‍

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഏതെല്ലാം ആശുപത്രികളില്‍ ചികിത്സ ലഭിക്കും?

കേരളത്തിലെ എല്ലാ ഡെന്റല്‍ ആശുപത്രികളിലും ഈ സേവനം ലഭിക്കുകയില്ല, എവിടെ നിന്ന് ചികിത്സ തേടാമെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

  • സര്‍ക്കാര്‍ ഡെന്റല്‍ കോളേജ് തിരുവനന്തപുരം
  • സര്‍ക്കാര്‍ ഡെന്റല്‍ കോളേജ് കോട്ടയം
  • സര്‍ക്കാര്‍ ഡെന്റല്‍ കോളേജ് കോഴിക്കോട്
  • മറ്റ് അംഗീകൃത സ്വകാര്യ ആശുപത്രികള്‍

English Summary

The Kerala government’s Vayojanam Scheme provides free dentures to eligible senior citizens across the state. The initiative aims to improve dental health and quality of life for elderly people through financial and medical assistance. Applicants can avail the benefit by meeting the prescribed eligibility criteria and submitting the required documents.

Follow Us