AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VD Satheeshan Cabinet Portfolio : കാത്തിരിപ്പിന് വിരാമം; സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ നിശ്ചയിച്ചു. ആർക്കൊക്കെയാണ് പ്രധാന ചുമതലകൾ?

Kerala Ministry Portfolio Allocation: വകുപ്പുവിഭജനത്തിൽ അവസാന നിമിഷം വരെ വലിയ സസ്പെൻസ് നിലനിന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും അദ്ദേഹത്തിന് വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി എന്നീ വകുപ്പുകളാണ് ഒടുവിൽ അനുവദിച്ചത്. എ.പി. അനിൽകുമാറാണ് പുതിയ റവന്യൂ മന്ത്രി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളുടെ ചുമതല നൽകി.

VD Satheeshan Cabinet Portfolio : കാത്തിരിപ്പിന് വിരാമം; സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ നിശ്ചയിച്ചു. ആർക്കൊക്കെയാണ് പ്രധാന ചുമതലകൾ?
CM VD SatheesanImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 20 May 2026 | 07:37 PM

തിരുവനന്തപുരം: കേരളത്തിൽ പുതിയതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. ആദ്യഘട്ടത്തിൽ പ്രചരിച്ച സൂചനകളിൽ നിന്ന് വ്യത്യസ്തമായി വലിയ രീതിയിലുള്ള അഴിച്ചുപണികളോടെയാണ് അന്തിമ പട്ടിക പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. ഏറെ ചർച്ച ചെയ്യപ്പെട്ട ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് നൽകിയിരിക്കുന്നത്.

വകുപ്പുവിഭജനത്തിൽ അവസാന നിമിഷം വരെ വലിയ സസ്പെൻസ് നിലനിന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും അദ്ദേഹത്തിന് വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി എന്നീ വകുപ്പുകളാണ് ഒടുവിൽ അനുവദിച്ചത്. എ.പി. അനിൽകുമാറാണ് പുതിയ റവന്യൂ മന്ത്രി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളുടെ ചുമതല നൽകി.

Also Read: KSRTC Free Travel: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറിയിൽ മാത്രം

മന്ത്രിമാരും അവർക്ക് ലഭിച്ച വകുപ്പുകളും താഴെ നൽകുന്നു

  • വി.ഡി. സതീശൻ (മുഖ്യമന്ത്രി): പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, ശാസ്ത്ര-സാങ്കേതികവിദ്യ, ലോട്ടറി, വിമാനത്താവളം
  • രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, കയർ, ഫയർ ആൻഡ് റെസ്ക്യൂ, ജയിലുകൾ
  • പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി, വാണിജ്യം, എെഎ, സ്റ്റാർട്ടപ്പ്, മൈനിങ് ആൻഡ് ജിയോളജി, കൈത്തറി
  • സണ്ണി ജോസഫ്: വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
  • കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, ആരോ​ഗ്യസർവ്വകലാശാല, തനത് വൈദ്യം, ആയുഷ്, ഡ്ര​ഗ് കൺട്രോൾ, ഭക്ഷ്യസുരക്ഷ,
  • എ.പി. അനിൽകുമാർ: റവന്യൂ, സർവ്വേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ഭൂപരിഷ്കരണം
  • എം. ലിജു: എക്സൈസ്, സഹകരണം,
  • എൻ. ഷംസുദ്ദീൻ: വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്, സാക്ഷരത,
  • പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
  • റോജി എം. ജോൺ: ഉന്നതവിദ്യാഭ്യാസം, കോളേജ്, സാങ്കേതിക വിദ്യാഭ്യാസം, സർവ്വകലാശാലകൾ, എൻഡ്രൻസ്, എൻസിസി, അസാപ്
  • ബിന്ദു കൃഷ്ണ: തൊഴിൽ, വനിതാ-ശിശുക്ഷേമം, ക്ഷീരവികസനവും ക്ഷീര കോർപറേഷനും
  • കെ.എം. ഷാജി: തദ്ദേശ സ്വയംഭരണം, ടൗൺ പ്ലാനിങ്, ​ഗ്രാമവികസനം, കില
  • പി.കെ. ബഷീർ: പൊതുമരാമത്ത്.
  • മോൻസ് ജോസഫ്: ജലവിഭവം, കാഡ, ഹൗസിങ്, ജലവിതരണവും ശുചിത്വവും
  • ഷിബു ബേബി ജോൺ: വനം വന്യജീവി സംരക്ഷണം, നൈപുണി വികസനം
  • അനൂപ് ജേക്കബ്: ഭക്ഷ്യം, സിവിൽ സപ്ലൈസ്, ലീ​ഗൽ മെട്രോളജി,
  • സി.പി. ജോൺ: ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജല​ഗതാ​ഗതം
  • വി.ഇ. അബ്ദുൽ ഗഫൂർ: ഫിഷറീസ്, സാമൂഹികനീതി.
  • ടി. സിദ്ദിഖ്: കൃഷി, മണ്ണ്സർവ്വ, സംരക്ഷണം, കാർഷിക സർവ്വകലാശാല, വെയർഹൗസിങ് കോർപറേഷൻ
  • കെ.എ. തുളസി: പിന്നോക്കക്ഷേമം
  • ഒ.ജെ. ജനീഷ്: യുവജനക്ഷേമം, കായികം, പുരാവസ്തു വകുപ്പ്, സ്പോർട്സ്, മൃ​ഗശാല, രജിസ്ട്രേഷൻ, ആർക്കൈവ്സ്

ലീഗ് പ്രതിനിധികളായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായവും, എൻ. ഷംസുദ്ദീന് വിദ്യാഭ്യാസവും ലഭിച്ചപ്പോൾ കെ.എം. ഷാജിക്ക് തദ്ദേശഭരണ വകുപ്പും പി.കെ. ബഷീറിന് പൊതുമരാമത്തുമാണ് ലഭിച്ചിരിക്കുന്നത്. യുവനേതാക്കളായ റോജി എം. ജോൺ ഉന്നതവിദ്യാഭ്യാസവും ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പും കൈകാര്യം ചെയ്യും. വരും ദിവസങ്ങളിൽ പുതിയ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ ചുമതലയേൽക്കുന്നതോടെ സതീശൻ സർക്കാരിന്റെ ഭരണനടപടികൾക്ക് പൂർണ്ണതോതിൽ വേഗതയേറും.

English Summary

The newly elected V.D. Satheesan government in Kerala has completed its portfolio allocation, with Chief Minister Satheesan handling key departments like Finance and General Administration. Senior leader Ramesh Chennithala has been assigned the Home and Vigilance ministries, alongside major reshuffles for other cabinet ministers representing the coalition.

Follow Us