Kerala Monsoon Update : കേരളത്തിൽ കാലവർഷം മേയ് 26-ഓടെ എത്തിയേക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, കടൽ പ്രക്ഷുബ്ധം

Kerala Monsoon 2026 update: കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായി വിലക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Kerala Monsoon Update : കേരളത്തിൽ കാലവർഷം മേയ് 26-ഓടെ എത്തിയേക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, കടൽ പ്രക്ഷുബ്ധം

Rain Alert (9)

Published: 

16 May 2026 | 07:24 AM

തിരുവനന്തപുരം: കേരളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ (എടവപ്പാതി) ഇത്തവണ സാധാരണയേക്കാൾ നേരത്തെ എത്തിയേക്കുമെന്ന് സൂചന. മേയ് 26 ഓടെ കേരളത്തിൽ കാലവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. സാധാരണയായി ജൂൺ ഒന്നിനാണ് കാലവർഷം എത്താറുള്ളത്. അതേസമയം, മൺസൂണിന് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ ശക്തമായ വേനൽമഴ തുടരുകയാണ്. ഇന്ന് ഏഴ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് യെല്ലോ അലർട്ടുള്ള ജില്ലകൾ

  • തിരുവനന്തപുരം
  • കൊല്ലം
  • പത്തനംതിട്ട
  • ആലപ്പുഴ
  • കോട്ടയം
  • ഇടുക്കി
  • എറണാകുളം

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കോഴിക്കോട് ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചു. കാർ ഓടിച്ചിരുന്ന ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മത്സ്യബന്ധനത്തിന് കർശന വിലക്ക്

കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായി വിലക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Also Read – UP Heavy Rain: ഉത്തർപ്രദേശിൽ വൻ നാശം വിതച്ച് പ്രകൃതിക്ഷോഭം; മരണസംഖ്യ 117 ആയി

കേവലം മഴ പെയ്തതുകൊണ്ട് മാത്രം കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിക്കാറില്ല. അതിനായി താഴെ പറയുന്ന മൂന്ന് കടുത്ത ശാസ്ത്രീയ നിബന്ധനകൾ ഒരേസമയം പാലിക്കപ്പെടേണ്ടതുണ്ട്‌.

മഴയുടെ അളവ്

മേയ് 10-ന് ശേഷം കേരളത്തിലെയും ലക്ഷദ്വീപിലെയും തിരഞ്ഞെടുക്കപ്പെട്ട 14 നിരീക്ഷണ കേന്ദ്രങ്ങളിൽ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മിനിക്കോയ്, മംഗലാപുരം അടക്കമുള്ളവ) കുറഞ്ഞത് 60 ശതമാനം സ്ഥലങ്ങളിലെങ്കിലും (9 കേന്ദ്രങ്ങളിൽ) തുടർച്ചയായി രണ്ട് ദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ രേഖപ്പെടുത്തണം.

പടിഞ്ഞാറൻ കാറ്റിന്റെ ദിശയും ശക്തിയും

അറബിക്കടലിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ പടിഞ്ഞാറൻ കാറ്റ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ശക്തമായി പ്രവേശിക്കണം. അന്തരീക്ഷത്തിന്റെ 600 hPa ഉയരം വരെ ഈ കാറ്റിന്റെ സാന്നിധ്യം ഉണ്ടാകണം. കൂടാതെ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള നിശ്ചിത മേഖലകളിൽ കാറ്റിന്റെ വേഗത 15 മുതൽ 20 നോട്ട്സ് വരെയായിരിക്കണം.

മേഘസാന്നിധ്യം ഉറപ്പാക്കുന്ന OLR പരിശോധന

ഉപഗ്രഹ നിരീക്ഷണത്തിലൂടെ ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ചൂടിന്റെ അളവ് പരിശോധിക്കുന്നു. കനത്ത മഴമേഘങ്ങൾ രൂപപ്പെടുമ്പോൾ OLR മൂല്യം 200 W/m²-ൽ താഴെയായിരിക്കും. ഇത് ശക്തമായ മേഘവികാസത്തെ സൂചിപ്പിക്കുന്നു. ഈ മൂന്ന് ഘടകങ്ങളും ഒത്തു വരുമ്പോൾ മാത്രമേ ഔദ്യോഗികമായി മൺസൂൺ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. രാജ്യത്തിന്റെ കാർഷിക മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഏറ്റവും നിർണായകമാണ് ഈ എടവപ്പാതി കാലം.

English Heading

The Southwest Monsoon is expected to hit Kerala early this year around May 26, prompting the IMD to lay out strict scientific criteria involving rainfall volume, wind depth, and cloud density for the official declaration. Meanwhile, pre-monsoon showers continue to lash the state with yellow alerts issued for seven districts today, alongside a total fishing ban due to rough sea conditions.

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?