AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UP Heavy Rain: ഉത്തർപ്രദേശിൽ വൻ നാശം വിതച്ച് പ്രകൃതിക്ഷോഭം; മരണസംഖ്യ 117 ആയി

UP Heavy Rains, Death Toll Rises to 117: മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മുന്നൂറിലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ചന്ദൗലി, സോൻഭദ്ര എന്നീ ജില്ലകളിലാണ് വീടുകൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. 170-ലധികം കന്നുകാലികളും പ്രകൃതിക്ഷോഭത്തിൽ ചത്തുപോയതായി ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

UP Heavy Rain: ഉത്തർപ്രദേശിൽ വൻ നാശം വിതച്ച് പ്രകൃതിക്ഷോഭം; മരണസംഖ്യ 117 ആയി
UP Heavy RainsImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 16 May 2026 | 06:41 AM

ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ചുഴലിക്കാറ്റിന് സമാനമായ ശക്തമായ പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 117 ആയി ഉയർന്നു. സംസ്ഥാനത്തെ 19 ഓളം ജില്ലകളെയാണ് ദുരന്തം സാരമായി ബാധിച്ചത്. പ്രകൃതിക്ഷോഭത്തിൽ ഇരുന്നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രയാഗ്‌രാജിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടവും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 23 പേർ മരണപ്പെട്ടു. മിർസാപൂരിൽ 19 പേരും, സന്ത് രവിദാസ് നഗറിൽ 16 പേരും, ഫത്തേപൂരിൽ 11 പേരും ദുരന്തത്തിനിരയായി. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിലാണ് പലയിടങ്ങളിലും കാറ്റുവീശിയടിച്ചത്.

വ്യാപകമായ നാശനഷ്ടം, തകർന്നുവീണത് നൂറുകണക്കിന് വീടുകൾ

മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മുന്നൂറിലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ചന്ദൗലി, സോൻഭദ്ര എന്നീ ജില്ലകളിലാണ് വീടുകൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. 170-ലധികം കന്നുകാലികളും പ്രകൃതിക്ഷോഭത്തിൽ ചത്തുപോയതായി ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

Also Read – Bengaluru Weather: ബെംഗളൂരുവില്‍ കനത്ത മഴയും ഇടിമിന്നലും; പുറത്തിറങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ

കനത്ത കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീണും വൈദ്യുത തൂണുകൾ തകർന്നു വീണും റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. പലയിടങ്ങളിലും വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കർണാടകയിലും വൻ ദുരന്തം

ഉത്തർപ്രദേശിലെ ദുരന്തത്തിന് പിന്നാലെ കർണാടകയിലും ദാരുണമായ ഒരു അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. അപകടത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലുണ്ടായ ദാരുണമായ ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഴമായ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റവർക്ക് സൌജന്യവും മികച്ചതുമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. കൂടാതെ, വീടുകൾ തകർന്നവർക്കും കൃഷിനാശം സംഭവിച്ച കർഷകർക്കും കന്നുകാലികളെ നഷ്ടപ്പെട്ടവർക്കും അടിയന്തരമായി ധനസഹായം എത്തിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഇന്റഗ്രേറ്റഡ് കൺട്രോൾ ആൻഡ് കമാൻഡ് സെന്റർ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്.

English Summary

Severe rains, lightning, and high-speed winds have claimed 117 lives and injured over 200 people across Uttar Pradesh, with Prayagraj reporting the highest toll of 23 deaths. Chief Minister Yogi Adityanath has expressed deep condolences and announced an immediate financial assistance of 4 lakh each for the families of the deceased.

Follow Us