AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Muharram Holiday : മുഹറം അവധിയിൽ മാറ്റം; വ്യാഴാഴ്ച പ്രവർത്തി ദിനമായിരിക്കും

Muharram Holiday In Kerala June 25 or June 26 : കലണ്ടർ പ്രകാരം ജൂൺ 25-ാം തീയതി മുഹറം അവധി. എന്നാൽ മാസപ്പിറവി കണ്ടത് പ്രകാരം മുഹറം വെള്ളിയാഴ്ചയാണെന്ന് മതപണ്ഡിതന്മാർ അറിയിച്ചതോടെയാണ് ജൂൺ 25-ാം തീയതിയിലെ പൊതുഅവധിയിൽ മാറ്റം വരുത്തിയിരിക്കുന്നത്.

Kerala Muharram Holiday : മുഹറം അവധിയിൽ മാറ്റം; വ്യാഴാഴ്ച പ്രവർത്തി ദിനമായിരിക്കും
Muharram Holiday (Representational Image)Image Credit source: PTI
Jenish Thomas
Jenish Thomas | Updated On: 23 Jun 2026 | 06:59 PM

തിരുവനന്തപുരം : സംസ്ഥാനത്ത് മുഹറത്തിന് നിശ്ചയിച്ചിരുന്ന പൊതുഅവധിയിൽ മാറ്റം. കലണ്ടർ പ്രകാരം ജൂൺ 25-ാം തീയതി വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന അവധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പകരം ജൂൺ 26-ാം വെള്ളിയാഴ്ചയിലേക്ക് അവധി മാറ്റി. മാസപ്പിറവി കണ്ടത് അനുസരിച്ചാണ് 25-ാം തീയതി വ്യാഴാഴ്ചത്തെ മുഹറം 26ന് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. തുടർന്നാണ് അവധിയിൽ മാറ്റമുണ്ടായിരിക്കുന്നത്.

മുഹറം ആഘോഷം

ഇസ്ലാം മതവിശ്വാസം പ്രകാരം റംസാൻ കഴിഞ്ഞാൽ ഏറ്റവും പ്രധാന്യമേറിയ ആഘോഷമാണ് മുഹറം. വിലക്കപ്പെട്ടത് എന്നാണ് മുഹറം എന്ന വാക്കിൻ്റെ അർഥം ഇസ്ലാമിക കലണ്ടർ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം.മുഹമ്മദ് നബിയുടെ ചെറുമകൻ ഹസ്രത്ത് ഇമാം ഹുസൈൻ്റെ ത്യാഗത്തെയാണ് മുഹറത്തിലൂടെ അനുസ്മരിക്കുന്നത്. ഇത് കൂടാതെ പത്ത് പ്രവാചകന്‍മാരെ പ്രതിസന്ധിയിൽ നിന്നും അള്ളാഹൂ രക്ഷിച്ചതിൻ്റെ പ്രത്യേകതയും മുഹറത്തിനുണ്ട്. മുഹറം 9, 10 എന്നീ ദിനങ്ങളാണ് മുഹറം മാസത്തിലെ ഏറ്റവും പരിശുദ്ധമായ ദിനങ്ങൾ. ഈ ദിവസം വിശ്വാസികൾ പ്രത്യേക പ്രാർഥനയ്ക്കും നിസ്കാരത്തിനുമായി സമയം കണ്ടെത്തുന്നതാണ്.

ALSO READ : Elohim Global Worship Center: എന്താണ് എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ സംഭവിച്ചത്? പിന്നില്‍ ആരെല്ലാം?

മുഹറം മാസത്തിലെ ഈ പത്ത് ദിവസങ്ങൾ നോമ്പെടുക്കുന്നത് ഏറ്റവും പുണ്യപ്രദമാണെന്നാണ് വിശ്വാസങ്ങൾ പഠിപ്പിക്കുന്നത്. പ്രത്യേകിച്ച് അവസാന രണ്ട് ദിവസങ്ങളായ ഒമ്പതും പത്തും. ഈ ദിവസങ്ങളും നോമ്പെടുത്താൽ 30 നോമ്പിൻ്റെ പുണ്യം ലഭിക്കുമെന്നാണ് ഇസ്ലാം മതപണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. ചില ഇടങ്ങളിൽ മുഹറം പത്തിന് കറുത്ത വസ്ത്രം ധരിച്ച് ‘യാ ഹുസൈൻ’ ചൊല്ലി ഘോഷയാത്ര നടത്താറുണ്ട്. എന്നാൽ കേരളത്തിൽ ഇത്രയും വൈകാരികമായ രീതിയിലുള്ള ഘോഷയാത്രകൾ ഉണ്ടാകാറില്ല.

English Summary

Muharram 2026 Holiday in Kerala Changes From June 25 to June 26. As Per Moonsight, This Year Muharram Will Celebrate On June 26. That’s Why Government Shifted Public Holiday To Friday From Thursday.

Follow Us