Elohim Global Worship Center: എന്താണ് എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ സംഭവിച്ചത്? പിന്നില്‍ ആരെല്ലാം?
Why Is Elohim Global Worship Centre in the News? Here's What We Know: പഠനത്തോടൊപ്പം ജോലിയും ലഭിക്കുമെന്ന ഉറപ്പിലാണ് എലോഹിം ഗ്ലോബല്‍ സെന്ററിലേക്ക് അതിക്രൂരമായ പീഡനത്തിന് ഇരയായ കുട്ടി എത്തിയത്. എന്നാല്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ പിന്നീട് അവന് സാധിച്ചില്ല. സെന്ററിലെ എല്ലാ ജോലികളും അവന്‍ ചെയ്യണം, സഹിക്കെട്ട് ഇക്കാര്യം ചോദ്യം ചെയ്തതോടെ സെന്റര്‍ നടത്തിപ്പുകാരുടെ ഭാവം മാറി.
പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലെ പ്രശ്‌നമാണ് ഇപ്പോള്‍ കേരളമാകെ ചര്‍ച്ചാ വിഷയം. സെന്ററില്‍ വെച്ച് ക്രൂര മര്‍ദ്ദനം നടന്നതും ഇതിന് പിന്നാലെ ബിജെപി പ്രതിഷേധവുമെല്ലാം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ വെച്ച് 17 വയസുകാരന്‍ പീഡനത്തിന് ഇരയായ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കേന്ദ്രത്തില്‍ താമസിക്കുന്ന മറ്റ് കുട്ടികളും സമാനമായ രീതിയില്‍ പീഡിനത്തിന് ഇരയായെന്നും കണ്ടെത്തലുണ്ട്.
എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ പ്രശ്‌നം
പഠനത്തോടൊപ്പം ജോലിയും ലഭിക്കുമെന്ന ഉറപ്പിലാണ് എലോഹിം ഗ്ലോബല്‍ സെന്ററിലേക്ക് അതിക്രൂരമായ പീഡനത്തിന് ഇരയായ കുട്ടി എത്തിയത്. എന്നാല്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ പിന്നീട് അവന് സാധിച്ചില്ല. സെന്ററിലെ എല്ലാ ജോലികളും അവന്‍ ചെയ്യണം, സഹിക്കെട്ട് ഇക്കാര്യം ചോദ്യം ചെയ്തതോടെ സെന്റര്‍ നടത്തിപ്പുകാരുടെ ഭാവം മാറി.
മോഷണക്കുറ്റം ആരോപിച്ച് പിന്നീട് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതെല്ലാം കണ്ട സ്ഥാപനത്തിലുണ്ടായിരുന്ന ഒരു യുവതിയാണ്, ഉടന്‍ തന്നെ കുട്ടിയുടെ വീട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ സെന്ററില്‍ നടക്കുന്ന ക്രൂരതകള്‍ പുറംലോകം അറിഞ്ഞു, പിന്നാലെ കേസുമായി.
യൂട്യൂബ് വീഡിയോ ചതിച്ചു
മാര്‍ച്ച് 11നാണ് ഒരു യൂട്യൂബ് വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെ കുറിച്ച് 17 കാരനും കുടുംബവും അറിയുന്നത്. പിന്നാലെ അവര്‍ അങ്ങോട്ടേക്ക് എത്തുകയും ചെയ്തു. മൂന്ന് മക്കളുള്ള കുടുംബത്തിലെ മൂത്തവനാണ് ഈ ആണ്‍കുട്ടി. അവന്റെ വിദ്യാഭ്യാസം ഏറ്റെടുക്കാം, വീഡിയോ എഡിറ്റിങ് പഠിപ്പിക്കാം, ജോലി നല്‍കാം എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങള്‍ സെന്ററില്‍ ആരാധനയ്ക്കായി എത്തിയ കുടുംബത്തിന് മുന്നില്‍ സെന്റര്‍ നടത്തിപ്പുകാര്‍ നിരത്തി. പഠനവും അത് കഴിഞ്ഞ് ജോലിയും എന്ന് കേട്ടപ്പോള്‍ മകനെ അവിടെ നിര്‍ത്താന്‍ മാതാപിതാക്കളും തയാറാകുകയായിരുന്നു.
Also Read: സ്കൂൾ വിദ്യാർത്ഥിനികളെ മൂന്നാറിൽ എത്തിച്ചു പീഡനം; തമിഴ്നാട് സ്വദേശികൾ പിടിയിൽ
എന്നാല്‍ പഠനം, ജോലി എന്നതെല്ലാം മോഹിച്ചെത്തിയ അവന് അവിടെ ചെയ്യേണ്ടി വന്നത് മണ്ണെടുപ്പ്, കല്ലുചുമട്, പ്രായമായ ആളുകളെ കുളിപ്പിക്കല്‍, പരിചരിക്കല്‍ എന്നീ ജോലികളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിച്ച് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സെന്ററില്‍ താമസിപ്പിച്ചിരുന്നത്. എന്നാല്‍ പഠനം മുടങ്ങുകയും കുട്ടികള്‍ ശമ്പളമില്ലാതെ സെന്ററിലെ എല്ലാ ജോലികളും ചെയ്യേണ്ടതായി വരുന്നതും പതിവാണ്.
17 വയസുകാരന് നേരെയുള്ള ക്രൂരതകള്‍ പുറംലോകം അറിഞ്ഞതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തു. സെന്റര്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും സമാനമായ രീതിയില്‍ മര്‍ദിച്ചതായി കണ്ടെത്തിയത്. സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് കൃത്യമായ മരുന്നോ ഭക്ഷണമോ നല്‍കിയിരുന്നില്ലെന്നും ജീവനക്കാരും മൊഴി നല്‍കി.
എന്തുകൊണ്ട് പ്രതിഷേധം?
അതിക്രൂരമായ മര്‍ദ്ദനത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ പ്രാര്‍ത്ഥന നടത്താന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ വിശ്വാസികള്‍ക്ക് നേരെയായിരുന്നു ബിജെപി പ്രതിഷേധം. സ്ഥാപനത്തിനെതിരെ പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.
English Summary
Elohim Global Worship Centre has come under public scrutiny following a controversy that has sparked widespread discussion. Here is a look at what happened, the key issues involved, and the people linked to the case.