AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Railway Overbridge construction Kerala: കേരളത്തിലെ 106 മേൽപ്പാലനിർമ്മാണങ്ങൾ വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരോ? കുറ്റപ്പെടുത്തി റെയിൽവേ മന്ത്രി

Kerala Railway Overbridge Construction Kerala 2026 delayed : പദ്ധതികൾ വേഗത്തിലാക്കാൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് സംയുക്ത സർവ്വേകൾ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Railway Overbridge construction Kerala: കേരളത്തിലെ 106 മേൽപ്പാലനിർമ്മാണങ്ങൾ വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരോ? കുറ്റപ്പെടുത്തി റെയിൽവേ മന്ത്രി
Railway overbridgeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 09 Feb 2026 | 04:08 PM

തിരുവനന്തപുരം: കേരളത്തിലെ ലെവൽ ക്രോസുകൾക്ക് പകരമായി നിർമ്മിക്കുന്ന 106 റോഡ് മേൽപ്പാലങ്ങളുടെ നിർമ്മാണം വൈകുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ മൂലമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റെയിൽവേയുടെ കണക്കനുസരിച്ച് വിവിധ കാരണങ്ങളാൽ പദ്ധതികൾ വൈകുന്നുണ്ട്. കൂടാതെ 38 മേൽപ്പാലങ്ങൾ, സബ്‌വേകൾ സ്ഥലമേറ്റെടുപ്പിലെ കാലതാമസം കാരണം മുടങ്ങി. 63 പദ്ധതികൾ സംസ്ഥാന സർക്കാർ അലൈൻമെന്റ് നിശ്ചയിക്കുന്നതിലെ കാലതാമസം മൂലം വൈകുന്നു. കോടതി കേസുകൾ, പ്രതിഷേധങ്ങൾ എന്നിവ കാരണം 2 പദ്ധതികളും, ഏജൻസിയെ നിശ്ചയിക്കാത്തതിനാൽ 3 പദ്ധതികളും തടസ്സപ്പെട്ടു.

 

Also Read: Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്നും പുതിയ വന്ദേ ഭാരതിന് തുടക്കം; സര്‍വീസ് ഈ ദിവസങ്ങളില്‍

 

പദ്ധതിയുടെ വിശദാംശങ്ങൾ

 

2026 ജനുവരി വരെയുള്ള കണക്കനുസരിച്ച്, കേരളത്തിൽ 4,932 കോടി രൂപ ചെലവിൽ 139 മേൽപ്പാലങ്ങൾക്കോ സബ്‌വേകൾക്കോ ആണ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഏകദേശം 4,000 കോടി രൂപയുടെ 107 പദ്ധതികൾ സംസ്ഥാന സർക്കാരുമായി ചെലവ് പങ്കിടുന്നവയാണ്. 876 കോടി രൂപയുടെ 32 പദ്ധതികൾ റെയിൽവേ നേരിട്ടാണ് നടപ്പിലാക്കുന്നത്.

 

വേഗത കൂട്ടാൻ റെയിൽവേയുടെ ഇടപെടൽ

 

പദ്ധതികൾ വേഗത്തിലാക്കാൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് സംയുക്ത സർവ്വേകൾ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. രൂപരേഖകൾ വേഗത്തിൽ അംഗീകരിക്കുന്നതിനും ഉദ്യോഗസ്ഥ തലത്തിൽ കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ലെവൽ ക്രോസുകൾ ഒഴിവാക്കുന്നത് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ നിശ്ചിത സമയത്തിനുള്ളിൽ ഇവ പൂർത്തിയാക്കാൻ സാധിക്കൂ എന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Follow Us