AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: കേരളത്തെ വിറപ്പിച്ച് അതിശക്തമായ മഴ; എല്ലാ ജില്ലകള്‍ക്കും മുന്നറിയിപ്പ്, പിടിച്ചുനിന്നോ കാറ്റുമുണ്ട്‌

Kerala on High Alert as Heavy Rain Persists, Orange Warning May Expand: അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ രണ്ട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂലൈ 1 വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വടക്കന്‍ ജില്ലകളെയാണ് ഇത്തവണത്തെ മഴ കാര്യമായി ബാധിച്ചിരിക്കുന്നത്. ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ ഒന്നിലധികം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

Kerala Weather Update: കേരളത്തെ വിറപ്പിച്ച് അതിശക്തമായ മഴ; എല്ലാ ജില്ലകള്‍ക്കും മുന്നറിയിപ്പ്, പിടിച്ചുനിന്നോ കാറ്റുമുണ്ട്‌
ഇന്നത്തെ കാലാവസ്ഥ Image Credit source: PTI
Shiji M K
Shiji M K | Updated On: 29 Jun 2026 | 02:42 PM

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലും കാറ്റും മഴയും തുടരുകയാണ്, ഈ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂലൈ 1 വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വടക്കന്‍ ജില്ലകളെയാണ് ഇത്തവണത്തെ മഴ കാര്യമായി ബാധിച്ചിരിക്കുന്നത്. ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ ഒന്നിലധികം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍

ജൂണ്‍ 29 തിങ്കള്‍– കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്‌ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 30 ചൊവ്വ– കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കം. ഇതാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പറയുന്നുണ്ട്.

Also Read: Kerala Weather Update: ഇന്നും പെരുമഴ തന്നെ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍

ഇന്നത്തെ ഒന്നിലധികം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ച്ച് പുറപ്പെടുവിച്ചിട്ടുണ്ട്.

ജൂണ്‍ 29 തിങ്കള്‍– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

ജൂണ്‍ 30 ചൊവ്വ– ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുള്ളത്.

ജൂലൈ 1 ബുധന്‍– തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജൂലൈ 2 വ്യാഴം– മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജൂലൈ 3 വെള്ളി– എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതായി ദേശീയ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ പൊതുജനങ്ങള്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ താഴ്ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനായി അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. അപകടാവസ്ഥ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. ശക്തമായ മഴയുള്ളപ്പോള്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ, നദിയില്‍ ഇറങ്ങാനോ പാടില്ലെന്നും നിര്‍ദേശം.

English Summary

Heavy rainfall is likely to continue across Kerala, accompanied by strong winds and thunderstorms. The India Meteorological Department (IMD) may extend the Orange Alert to more districts as adverse weather conditions persist across the state.

Follow Us