Kerala Rain Alert: ഉച്ചയ്ക്ക് ശേഷം ഇടിവെട്ടി മഴ, ഒപ്പം കാറ്റും; ഈ ജില്ലകാർ സൂക്ഷിക്കുക, കാലാവസ്ഥ മുന്നറിയിപ്പ്

Kerala Rain Alert Latest Update: വിവിധ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയുക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത പത്താം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Rain Alert: ഉച്ചയ്ക്ക് ശേഷം ഇടിവെട്ടി മഴ, ഒപ്പം കാറ്റും; ഈ ജില്ലകാർ സൂക്ഷിക്കുക, കാലാവസ്ഥ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

07 May 2026 | 02:32 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും വേനൽമഴ (Kerala Summer Rain Alert) ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വരും മണിക്കൂറിൽ കേരളത്തിലെ കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതുകൂടാതെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേതുടർന്ന് വിവിധ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയുക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത പത്താം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

ALSO READ: മഴ തകർക്കും കേട്ടോ, ശ്രദ്ധിക്കേണ്ടത് 4 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പത്താം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ സൂക്ഷിക്കുക. ഉച്ചയ്ക്ക് ശേഷമാണ് കൂടുതലും ഇടിമിന്നലിന് സാധ്യത കൂടുതൽ. അതിനാൽ ഇടിമിന്നലിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

  1. ഏഴാം തീയതി (ഇന്ന്): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.
  2. എട്ടാം തീയതി (വെള്ളി): കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.
  3. ഒമ്പതാം തീയതി (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.
  4. പത്താം തീയതി (ഞായർ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

കേരളത്തിൽ വേനൽച്ചൂട് കുറഞ്ഞോ?

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴ കുറവുള്ള ജില്ലകളിൽ ഇപ്പോഴും ചൂട് ശക്തമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനിൽക്കുന്ന ശക്തമായ വേനൽമഴയെ തുടർന്ന് പല പ്രദേശങ്ങളിലും അസഹനീയമായ ചൂടിന് നേരിയ ആശ്വാസമുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ മഴയുണ്ടെങ്കിലും ചൂട് പൂർണമായും ശമിക്കില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

അതേസമയം, രാജ്യത്ത് ഇത്തവണ മൺസൂൺ നേരത്തെയെത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സാധാരണ മെയ് അവസാനത്തോടെ എത്താറുള്ള മൺസൂൺ, ഇത്തവണ മെയ് 14-നും 16-നും ഇടയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തും. ഇതിന്റെ ഭാ​ഗമായി കേരളത്തിലും സാധാരണ മൺസൂൺ എത്താറുള്ള ജൂൺ ഒന്നിന് മുമ്പ് തന്നെ മഴ എത്താനാണ് സാധ്യത കൂടുതൽ. ഏകദേശം മെയ് 25-ഓടെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്.

English Summary:

IMD’s latest update on kerala rain alert on May 6th, says expecting heavy summer rain with thunder and lightning in several part of the region. Yellow alert issue on four districts. Check the latest weather update here.

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്