AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ തകർക്കും കേട്ടോ, ശ്രദ്ധിക്കേണ്ടത് 4 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ഇന്ന് രാവിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

Kerala Weather Update: മഴ തകർക്കും കേട്ടോ, ശ്രദ്ധിക്കേണ്ടത് 4 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 07 May 2026 | 07:01 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്. മെയ് 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇന്ന് രാവിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

മഴ മുന്നറിയിപ്പ്

  1. മെയ് 7 – യെല്ലോ അലർട്ട് – പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  2. മെയ് 8 – യെല്ലോ അലർട്ട് – കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  3. മെയ് 9 – യെല്ലോ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  4. മെയ് 10 – യെല്ലോ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്

ALSO READ: വൈകുന്നേരം ഇടിവെട്ടി മഴ പെയ്യും, കുടയെടുത്തോണേ, കാലാവസ്ഥ പ്രവചനം ഇങ്ങനെ…

ചൂടിന് ശമനമോ?

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രീ മൺസൂൺ കാലാവസ്ഥ ശക്തിപ്രാപിക്കുന്നതിന്റെ ഫലമായാണ് നിലവിലെ മഴയും ഇടിമിന്നലും. എന്നാൽ കനത്ത മഴയ്ക്കിടയിലും ചൂട് ഉയരാനും സാധ്യതയുണ്ട്. അൾട്രാവയലറ്റ് സൂചിക ഉയരുന്നതിനാൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം – കൊട്ടാരക്കര, എറണാകുളം – കളമശ്ശേരി, തൃശ്ശൂർ – ഒല്ലൂർ, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്.

ഇടിമിന്നൽ ജാഗ്രത നിർദേശം

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.

English Summary:

Kerala Weather Update Today, IMD Issues Yellow Alert For 4 districts on May 7 due to chance of Heavy Rain and Thunderstorms. Meteorological Department has predicted that there is a possibility of rain with thunderstorms and strong winds with a speed of 40-50 km per hour until May 10.

Follow Us