AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: സ്കൂൾ തുറക്കുന്നത് തകർപ്പൻ മഴയോടെ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today On June First: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. സ്കൂളുകൾ തുറക്കുന്ന ആദ്യ ദിവസം തന്നെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

Kerala Weather Update: സ്കൂൾ തുറക്കുന്നത് തകർപ്പൻ മഴയോടെ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 01 Jun 2026 | 06:00 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നായ ഇന്ന് തകർപ്പൻ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേതുടർന്ന് ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിടിച്ചിരിക്കുന്നത്. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. സ്കൂളുകൾ തുറക്കുന്ന ആദ്യ ദിവസം തന്നെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

ALSO READ: പെരുമഴ വരുന്നു, മധ്യകേരളത്തിൽ ഓറഞ്ച് അലർട്ട്; കാലാവസ്ഥ പ്രവചനം ഇങ്ങനെ…

കാലവർഷം കേരളത്തിലേക്ക്

അടുത്ത മൂന്ന് – നാല് ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിൽ നിലനിൽക്കുന്നത്. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ കൂടുതൽ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്കുകിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തിനും സമീപത്തുമായി സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 5.8 കി.മീ വരെ ഉയരത്തിലാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ തെക്കുപടിഞ്ഞാറൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇപ്പോൾ സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 7.6 കി.മീ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇതാണ് നിലവിൽ കേരളത്തിൽ ലഭിക്കുന്ന മഴയ്ക്ക് കാരണം. ഇതിൻ്റെ സ്വാധീനഫലമായി ജൂൺ 3, 4 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഇരട്ടചക്രവാതച്ചുഴിയും കാലവർഷത്തിൻ്റെ വരും കാരണം ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ കേരളം – ലക്ഷദ്വീപ്‌ തീരങ്ങളിൽ വരുന്ന നാലാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത്‌ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

  • ജൂൺ മൂന്ന് (ബുധൻ): ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം
  • ജൂൺ നാല് (വ്യാഴം): പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്

യെല്ലോ അലർട്ട്

  • ജൂൺ ഒന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
  • ജൂൺ രണ്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • ജൂൺ മൂന്ന് (ബുധൻ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
  • ജൂൺ നാല് (വ്യാഴം): തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്

English Summary:

Kerala Rain Alert Today On June First School Opening Day. IMD Issues Yellow Alert On 9 Districts Due To Heavy Rainfall And Thunder. Here Is The Latest Weather Update And Forecast For Next Five Days.

Follow Us