AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: മൺസൂൺ ശക്തം, ഇന്നും പരക്കെ മഴ; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Edavappathi Rain Alert Today: അടുത്ത 4 മുതൽ 5 ദിവസങ്ങൾക്കുള്ളിൽ കാലവർഷം കേരളത്തിലും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലും എത്തിച്ചേരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. കടലിൽ രൂപപ്പെട്ടിരിക്കുന്ന മൂന്ന് ശക്തമായ ചക്രവാതച്ചുഴികളാണ് നിലവിൽ കാലവർഷത്തെ ശക്തമാക്കുന്നത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather Update: മൺസൂൺ ശക്തം, ഇന്നും പരക്കെ മഴ; ഈ ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 31 May 2026 | 06:03 AM

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി , കോഴിക്കോട് , വയനാട് , കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിൻ്റെ യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതുകൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്തമായ മഴ മുന്നറിയിപ്പും ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നതിനാൽ കേരള – ലക്ഷദ്വീപ്‌ തീരങ്ങളിൽ ജൂൺ മൂന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത്‌ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ കേരള – ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നൽ അപകടകാരികളായതിനാൽ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. അതുപോലെ തന്നെ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ഒഴിവാക്കുക.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

31 ഇന്ന് (ഞായർ): കോട്ടയം, എറണാകുളം, ഇടുക്കി , കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

ജൂൺ ഒന്ന് (തിങ്കൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

ജൂൺ രണ്ട് (ചൊവ്വ): എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

ജൂൺ മൂന്ന് (ബുധൻ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

കേരളത്തിൽ കാലർഷം എത്തി?

ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും രൂപപ്പെട്ട അനുകൂല സാഹചര്യങ്ങളെത്തുടർന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 30-ഓടെ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും മൺസൂൺ സജീവമായിക്കഴിഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ ശക്തമായതായി അധികൃതർ അറിയിച്ചിരിക്കുന്നത്.

അടുത്ത 4 മുതൽ 5 ദിവസങ്ങൾക്കുള്ളിൽ കാലവർഷം കേരളത്തിലും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലും എത്തിച്ചേരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. കടലിൽ രൂപപ്പെട്ടിരിക്കുന്ന മൂന്ന് ശക്തമായ ചക്രവാതച്ചുഴികളാണ് നിലവിൽ കാലവർഷത്തെ ശക്തമാക്കുന്നത്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ മഴ അതീവ തീവ്രമാകാൻ സാധ്യതയുണ്ട്. ഇതൊടൊപ്പം മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരള തീരത്തിന് സമീപമായി തെക്കുകിഴക്കൻ അറബിക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതേ മേഖലയ്ക്ക് മുകളിലായി മറ്റൊരു പുതിയ ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടിട്ടുണ്ട്.

English Summary:

In a latest report, IMD predict yellow alert in six districts today on May 31st due to heavy rain warning. Also warn cyclonic circulation heavy rainfall in Kerala for next five days.

Follow Us