Kerala Rain Alert: കാലവര്‍ഷത്തിന് വരാന്‍ മടിയോ? ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ ! പുതിയ മഴ മുന്നറിയിപ്പ്
Heavy Showers and Winds to Hit Kerala: കേരളത്തില്‍ കാലാവസ്ഥ വകുപ്പ് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

പ്രതീകാത്മക ചിത്രം
Kerala Weather Update Today: കേരളത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 27-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. 28, 29 തീയതികളില്‍ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളില്‍ നേരിയ-മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
മഞ്ഞ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ മെയ് 27 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
മെയ് 27 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചത്. മണിക്കൂറില്‍ 40-60 കി.മീ വേഗതയില്‍ കാറ്റ് പ്രതീക്ഷിക്കാം.
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
മെയ് 27-ന് രാവിലെ 5.30 മുതല്‍ 28-ന് രാത്രി 11.30 വരെ വിവിധ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 0.7 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ള പ്രദേശങ്ങള്‍ ചുവടെ:
- തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)
- കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ)
- ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)
- എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ)
- തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ)
- മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ)
- കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ)
- കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ)
- കാസര്‍കോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ)
ഔദ്യോഗിക മുന്നറിയിപ്പ്
കന്യാകുമാരി തീരത്തും മെയ് 28 വരെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മെയ് 27ന് രാവിലെ 2.30 മുതല്‍ 28-ന് രാത്രി 11.30 വരെയാണ് മുന്നറിയിപ്പുള്ളത്. അതേസമയം, മെയ് 29 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു. 40-50 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ മുതല്‍ ജാഗ്രത പാലിക്കണം.
കാലവര്‍ഷം വൈകുമോ?
കേരളത്തില്‍ കാലവര്‍ഷം മെയ് 26-ന് എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. എന്നാല്‍ ഇത് അല്‍പം വൈകുമെന്നാണ് സൂചന. മെയ് 26-ന് ശേഷമേ കാലവര്‍ഷം കേരളത്തിലെത്തൂവെന്നാണ് സ്വകാര്യ കാലാവസ്ഥ വിദഗ്ധരടക്കം പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കാലാവസ്ഥ വകുപ്പ് പുതിയ അപ്‌ഡേറ്റുകളൊന്നും പങ്കുവെച്ചിട്ടില്ല. കാലവര്‍ഷത്തെക്കുറിച്ച് കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
English Summary
Yellow alerts have been issued for several districts in Kerala over the next few days, predicting isolated heavy rainfall. Fishermen are banned from venturing into the Kerala-Lakshadweep coasts until May 27 due to strong winds. High sea waves and tidal surges are expected along the coast from May 27 to May 28. The monsoon arrival in Kerala is expected to be slightly delayed beyond the initial estimate of May 26.