Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Bengaluru Weather Update Heavy Rain Lightning and Flood Threat Till May 25: കര്‍ണാടകയുടെ പല ഭാഗങ്ങളിലും പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ച് രാാവിലെകളില്‍ വരണ്ടതും ഉയര്‍ന്ന ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥയായിരിക്കും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ ഭാഗികമായി മേഘാവൃതമാകുകയും ആകാശം ഇരുണ്ടാതാകുകയും ചെയ്യും. വൈകുന്നേരങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകും.
ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മെയ് 22 മുതല്‍ 25 വരെ കര്‍ണാടകയുടെ തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വരും മണിക്കൂറുകളില്‍ നിരവധി ജില്ലകളില്‍ മിതമായതോ അല്ലെങ്കില്‍ കനത്തതോ ആയ മഴ ലഭിച്ചേക്കാം. ഇതോടൊപ്പം 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ മരങ്ങള്‍ കടപുഴകി വീഴാനും വെള്ളപ്പൊക്കം, ഗതാഗത തടസം, വൈദ്യുതി തടസം എന്നിവ ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
മെയ് 25 വരെ കാലാവസ്ഥ പ്രവചനം
കര്‍ണാടകയുടെ പല ഭാഗങ്ങളിലും പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ച് രാാവിലെകളില്‍ വരണ്ടതും ഉയര്‍ന്ന ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥയായിരിക്കും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ ഭാഗികമായി മേഘാവൃതമാകുകയും ആകാശം ഇരുണ്ടാതാകുകയും ചെയ്യും. വൈകുന്നേരങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകും.
എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രചവനം, കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും മുന്നോട്ടുവെക്കുന്നു.
- ബെംഗളൂരു സിറ്റി
- ബെംഗളൂരു റൂറല്‍
- ചിക്കബെല്ലാപൂര്‍
- തുംകൂര്‍
- റായ്ച്ചൂര്‍
- യാദ്ഗിര്‍
- കലബുറഗി
- ബീദര്‍
Also Read: Bengaluru Rain Alert: ബെംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്; അഞ്ച് ദിവസത്തേക്ക് കനത്ത മഴയും കാറ്റും
എന്നിവിടങ്ങളിലാണ് മെയ് 22 മുതല്‍ ശക്തമായ മഴ ലഭിക്കുക. തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലഭിച്ച മഴയില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനിയും മഴ തുടരുന്നത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യത വര്‍ധിപ്പിക്കും.
19 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
19 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറല്‍, ചിക്കബെല്ലാപൂര്‍, തുംകൂര്‍, റായ്ച്ചൂര്‍, യാദ്ഗിര്‍, കലബുറഗി, ബീദര്‍ ഒഴികെ കര്‍ണാടകയിലെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഈ ഭാഗങ്ങളില്‍ ഇടിമിന്നല്‍, കാറ്റ് എന്നിവയോടൊപ്പം മഴയും എത്തും. പൊതുജനങ്ങളും കര്‍ഷകരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ഇവിടങ്ങളില്‍ മിതമായ മഴ
നാല് ജില്ലകളില്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം കാലവര്‍ഷം ശക്തമായെത്തും. വിജയപുര, ബാഗല്‍കോട്ട്, കൊപ്പല്‍, ഗദഗ് എന്നിവിടങ്ങളിലാണ് മഴയുടെ അളവ് കുറയുന്നത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളിലും മിതമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
ഇതുവരെ ലഭിച്ച മഴയുടെ അളവ്
കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് 21 രാവിലെ 8.30നും മെയ് 22ന് രാവിലെ 7.30 നും ഇടയില്‍ 24 മണിക്കൂറിനുള്ളില്‍ തുംകുരു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 104 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. 73.5 മില്ലിമീറ്റര്‍ മഴ ബെംഗളൂരു അര്‍ബനിലെ ആനേക്കല്‍ ഇന്ദ്രവാടിയിലും ലഭിച്ചിട്ടുണ്ട്.