AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ

Tomorrow's Red Alert Withdrawn: മധ്യ-കിഴക്കൻ അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലകൊള്ളുന്നുണ്ട്. കൂടാതെ വടക്കൻ ആൻഡമാൻ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മ്യാൻമറിനും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവയുടെ സംയുക്ത സ്വാധീനത്തിലാണ് സംസ്ഥാനത്ത് നിലവിൽ ശക്തമായ മഴ ലഭിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 06 Jun 2026 | 03:06 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. മുൻപ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം നാളെ വിവിധ ജില്ലകളിൽ അതിതീവ്രമഴ (Red Alert) പ്രവചിച്ചിരുന്നെങ്കിലും, പുതുക്കിയ കണക്കനുസരിച്ച് നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് ഉണ്ടായിരിക്കില്ല. ജാഗ്രതയുടെ ഭാഗമായി നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് കാലാവസ്ഥ വകുപ്പ് പിൻവലിച്ചു.

എന്നാൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ള റെഡ് അലർട്ട് തുടരും. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി ചൊവ്വാഴ്ച (ജൂൺ 9) വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നും അതിനുശേഷം മഴയുടെ ശക്തി കുറയുമെന്നുമാണ് പ്രവചനം.

പുതുക്കിയ അലർട്ടുകൾ (ജൂൺ 6 മുതൽ ജൂൺ 9 വരെ)

വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

1. ഓറഞ്ച് അലർട്ട് (Orange Alert)

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴ പെയ്യുമ്പോഴാണ് ഈ അലർട്ട് പ്രഖ്യാപിക്കുന്നത്.

  • 06/06/2026 (ഇന്ന്): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 07/06/2026 (നാളെ): തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 08/06/2026 (തിങ്കൾ): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 09/06/2026 (ചൊവ്വാഴ്ച): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Also Read – Kerala Monsoon Rains Live : കാലവർഷം പേമാരിയാകുന്നു; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട

2. യെല്ലോ അലർട്ട് (Yellow Alert)

24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയുള്ളപ്പോഴാണ് ഈ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴ ആയിരിക്കും സാധാരണയായി ഉണ്ടാവുക.

  • 06/06/2026 (ഇന്ന്): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
  • 07/06/2026 (നാളെ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
  • 08/06/2026 (തിങ്കൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 09/06/2026 (ചൊവ്വാഴ്ച): ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

മഴയ്ക്ക് പിന്നിലെ കാലാവസ്ഥാ ഘടകങ്ങൾ

മധ്യ-കിഴക്കൻ അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലകൊള്ളുന്നുണ്ട്. കൂടാതെ വടക്കൻ ആൻഡമാൻ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മ്യാൻമറിനും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവയുടെ സംയുക്ത സ്വാധീനത്തിലാണ് സംസ്ഥാനത്ത് നിലവിൽ ശക്തമായ മഴ ലഭിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

English Summary

The India Meteorological Department has revised its rain warning for Kerala, withdrawing tomorrow’s red alert for all districts, though the red alert remains active today in Malappuram, Kozhikode, Wayanad, Kannur, and Kasaragod. Influenced by cyclonic circulations, widespread heavy to very heavy rainfall accompanied by thunder is expected across the state until Tuesday, after which the intensity is predicted to decrease.

Follow Us