AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Ration Updates: അരിയും ഗോതമ്പും സൗജന്യം; മുൻഗണന റേഷൻ കാർഡിലേക്ക് മാറാൻ അവസരം ഇന്നുംകൂടി!

Kerala Ration Card Priority Category Shift: ആദ്യം ജൂലൈ 17 വരെയായിരുന്നു സമയപരിധി നൽകിയത്. എന്നാൽ തുടർന്ന് 20 വരെ നീട്ടുകയായിരുന്നു.  മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്. അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

Kerala Ration Updates: അരിയും ഗോതമ്പും സൗജന്യം; മുൻഗണന റേഷൻ കാർഡിലേക്ക് മാറാൻ അവസരം ഇന്നുംകൂടി!
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 20 Jul 2026 | 09:04 AM

സംസ്ഥാനത്തെ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് മുൻഗണനാ റേഷൻ കാർഡുകളിലേക്ക് മാറാനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 20 (ഇന്ന്) വൈകുന്നേരം അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം?

ആദ്യം ജൂലൈ 17 വരെയായിരുന്നു സമയപരിധി നൽകിയത്. എന്നാൽ തുടർന്ന് 20 വരെ നീട്ടുകയായിരുന്നു.  മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്. അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾ, ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ, കടുത്ത ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ,  സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.

അതേസമയം, സ്വന്തമായി നാലുചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ), കുടുംബത്തിൽ ആരെങ്കിലും സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരായോ ഇൻകം ടാക്സ് ഒടുക്കുന്നവരായോ ഉള്ളവർ, വിദേശത്ത് നല്ല ജോലിയുള്ളവർ, ഒരേക്കറിലധികം പുരയിടം സ്വന്തമായുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല.

ALSO READ: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം

അപേക്ഷിക്കേണ്ട വിധം

  1. നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  2. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ അവർ സിവിൽ സപ്ലൈസിൻ്റെ പോർട്ടൽ വഴി കൃത്യമായി അപേക്ഷ നൽകി അതിൻ്റെ രസീത് നിങ്ങൾക്ക് നൽകുന്നതാണ്.
  3. മുൻ​ഗണന കാർഡുകൾ ആവശ്യമുള്ള വ്യക്തികൾ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.
  4. കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് അപേക്ഷ നൽകാം.
    ‘ലഭ്യമായ സേവനങ്ങൾ’ എന്ന സെക്ഷനിൽ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ

  • നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പ്
  • വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്നത്)
  • കുടുംബാംഗങ്ങളുടെ ആധാർ കാർഡ് പകർപ്പുകൾ
  • പ്രത്യേക ആനുകൂല്യത്തിന് അർഹതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ

ഫെയ്സ്ബുക്ക് പോസ്റ്റ്

ജൂലൈ മാസത്തെ റേഷൻ വിഹിതം

അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻഗണന വിഭാഗം (PHH): മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 4 കിലോ കുറച്ച്, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

പൊതുവിഭാഗം സബ്സിഡി (NPS): പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം (NPNS): പൊതുവിഭാഗം കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം സ്ഥാപനം (NPI): പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

English Summary:

Today is the last date for ration card holders in the state to apply for conversion from non-priority ration cards to priority ration cards. Eligible beneficiaries whose non-priority ration cards do not fall under the exclusion criteria can submit their online applications until 5:00 p.m. on July 20.

Follow Us