AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം

Looking for Safe Savings? KSFE Vandanam Scheme Offers Attractive Returns for Senior Citizens: വിശ്രമജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഒട്ടേറെ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലും നടപ്പാക്കുന്നുണ്ട്. കേരള സ്റ്റേറ്റ്‌സ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വന്ദനം സ്‌കീം.

KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം
കെഎസ്എഫ്ഇImage Credit source: KSFE Official Website
Shiji M K
Shiji M K | Updated On: 19 Jul 2026 | 05:29 PM

വാര്‍ധക്യത്തില്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ചിന്ത നിങ്ങള്‍ക്കുണ്ടോ? വിരമിക്കലിന് ശേഷം അല്ലെങ്കില്‍ ഒരു ജോലി ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ സാമ്പത്തിക പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകണമെങ്കില്‍ സമ്പാദ്യം ഉണ്ടായിരിക്കണം. പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ കൊണ്ടുമാത്രം കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നില്ല. എന്നാല്‍ സുരക്ഷിതമല്ലാത്ത നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് ഒരിക്കലും നിങ്ങളുടെ പണം നഷ്ടപ്പെടുത്തരുത്, എവിടയെങ്കിലും പണം നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ ലാഭ-നഷ്ട സാധ്യതകളെ കുറിച്ച് നന്നായി മനസിലാക്കാന്‍ ശ്രമിക്കുക.

വിശ്രമജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഒട്ടേറെ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലും നടപ്പാക്കുന്നുണ്ട്. കേരള സ്റ്റേറ്റ്‌സ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വന്ദനം സ്‌കീം. കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്എഫ്ഇ വന്ദനം പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.

കെഎസ്എഫ്ഇ വന്ദനം പദ്ധതി

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹ്രസ്വകാലത്തിനുള്ളില്‍ മികച്ച വരുമാനം നേടിയെടുക്കാന്‍ സാധിക്കുന്ന പദ്ധതികളിലൊന്നാണ് കെഎസ്എഫ്ഇ വന്ദനം പദ്ധതി. സര്‍ക്കാര്‍ പിന്തുണയോടെ ഉള്ളതായതിനാല്‍ തന്നെ അപകട സാധ്യതയും വളരെ കുറവാണ്. എന്നാല്‍ ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അവ എന്താണെന്ന് വിശദമായി തന്നെ മനസിലാക്കാം.

  1. വന്ദനം പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 60 വയസ് പൂര്‍ത്തിയായിരിക്കണം.
  2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, വിരമിച്ച കെഎസ്എഫ്ഇ
    ജീവനക്കാര്‍ എന്നീ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
  3. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയാണ് പദ്ധതിയിലെ നിക്ഷേപ കാലയളവ്.
  4. പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും നിക്ഷേപിക്കാനും സാധിക്കും.
  5. പ്രതിവര്‍ഷം 8 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

Also Read: ജോലിക്ക് പോകാതെ സ്ഥിരവരുമാനം വേണോ? ഒന്നും നോക്കേണ്ടാ വേഗം ഈ പദ്ധതിയില്‍ ചേര്‍ന്നോളൂ

5 ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടോ?

2 വര്‍ഷം വരെയാണ് നിക്ഷേപ കാലയളവെന്ന് പറഞ്ഞല്ലോ. ഇക്കാലയളവിനുള്ളില്‍ നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് പരമാവധി 8 ശതമാനം വരെ പലിശ ലഭിക്കും. ഓരോ വര്‍ഷവുമാണ് 8 ശതമാനം എന്നത് നിങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കുക. 5 ലക്ഷം രൂപ രണ്ട് വര്‍ഷത്തേക്ക് നിങ്ങള്‍ നിക്ഷേപിക്കുകയാണെങ്കില്‍ 80,000 രൂപയാണ് ആകെ ലഭിക്കുന്ന പലിശ. ഇത്തരത്തില്‍ ആകെ 5,80,000 രൂപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

നിക്ഷേപത്തുക 10,000 രൂപയ്ക്ക് മുകളിലായതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഓരോ മാസവും പലിശ കൈപ്പറ്റാവുന്നതാണ്. പ്രതിമാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തീര്‍ച്ചയായും യോജിക്കും. എന്നാല്‍ നിശ്ചിത കാലാവധിക്ക് മുമ്പ് പണം പിന്‍വലിക്കുകയാണെങ്കില്‍ പ്രതീക്ഷിതുപോലുള്ള വരുമാനം നേടാന്‍ സാധിക്കില്ല. മാത്രമല്ല, നിങ്ങളുടെ പലിശ വരുമാനം നികുതി പരിധിയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ഫോം 15 എച്ച്, 15 ജി എന്നി സമര്‍പ്പിക്കാനും വിട്ടുപോകരുത്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

The KSFE Vandanam Scheme is a savings option designed for senior citizens. It offers returns over a two-year investment period along with other benefits. Here are the eligibility criteria, key features and how the scheme works.

Follow Us