AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ration Update: ഒരു ലിറ്റർ മണ്ണെണ്ണ; നാളെയും കൂടി, കാർഡ് വ്യത്യാസമില്ല

1 Liter Kerosene for All Ration Cardholders: ഏപ്രിൽ – ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച്, ഇനിയും ലഭിക്കും. മുമ്പ്, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്.

Ration Update: ഒരു ലിറ്റർ മണ്ണെണ്ണ; നാളെയും കൂടി, കാർഡ് വ്യത്യാസമില്ല
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 29 Jun 2026 | 12:18 PM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഒരു ലിറ്റർ മണ്ണെണ്ണ കൂടി വാങ്ങാൻ അവസരം. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു ലിറ്റർ വീതം നൽകാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. ഉത്തരവനുസരിച്ച്, ജൂൺ 30 (നാളെ) കൂടിയാണ് അധിക മണ്ണെണ്ണ വാങ്ങാൻ അവസരമുള്ളത്.

ഏപ്രിൽ – ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച്, ഇനിയും ലഭിക്കും. മുമ്പ്, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്.

ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനോടൊപ്പം നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അധിക വിഹിതവും വാങ്ങാവുന്നതാണ്.

ALSO READ: ക്രൂഡ് ഓയിൽ വില താഴേക്ക്; പെട്രോൾ വില എപ്പോൾ കുറയും ?

ജൂൺ മാസത്തെ റേഷൻ വിതരണം

  1. അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി മൂന്ന് പായ്ക്കറ്റ് ഏഴ് രൂപ നിരക്കിൽ ലഭിക്കും.
  2. മുൻഗണന വിഭാഗം ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് നാല് കിലോ കുറച്ച്, അതിന് പകരം നാല് പായ്ക്കറ്റ് ആട്ട് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
  3. പൊതുവിഭാഗം സബ്സിഡി, ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
  4. പൊതുവിഭാഗം കാർഡിന് നാല് കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
  5. പൊതുവിഭാഗം സ്ഥാപനം, കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

മുൻഗണനാ റേഷൻ കാർഡ്  – അപേക്ഷിക്കേണ്ടത് എങ്ങനെ?

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി അപേക്ഷ നൽകാം. അടുത്ത മാസം 17 വരെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓൺലൈൻ ആയി അപേക്ഷിക്കണം. മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള, മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Follow Us