AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sallapam Scheme for Senior Citizens: ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട; വയോജനങ്ങള്‍ക്ക് തണലൊരുക്കി സല്ലാപം പദ്ധതി

How to Become Part of Kerala’s Sallapam Project for Elderly Care: കേരളത്തിലെ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് സല്ലാപം. ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രായമായവര്‍ക്ക് മാനസിക പിന്തുണ നല്‍രുക, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം നല്‍കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ പദ്ധതി വഴി നടപ്പാക്കുന്നു.

Sallapam Scheme for Senior Citizens: ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട; വയോജനങ്ങള്‍ക്ക് തണലൊരുക്കി സല്ലാപം പദ്ധതി
പ്രതീകാത്മക ചിത്രംImage Credit source: MoMo Productions/DigitalVision/Getty Images
Shiji M K
Shiji M K | Published: 31 May 2026 | 09:57 AM

പ്രായമാകുന്നതിന് അനുസരിച്ച് ആളുകള്‍ ഒറ്റപ്പെട്ട് തുടങ്ങും, എല്ലാ വീടുകളിലും പ്രായമായവര്‍ക്ക് ലഭിക്കുന്നത് തുല്യ പ്രാധാന്യമല്ല എന്നതാണ് ഇതിന് പ്രധാന കാരണം. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ധാരാളം പദ്ധതികള്‍ നടത്തിവരുന്നുണ്ട്. ഒറ്റപ്പെട്ട് പോകുന്നവരെ ചേര്‍ത്ത് നിര്‍ത്താനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച് സല്ലാപം പദ്ധതിയെ കുറച്ചറിയാമോ?

കേരളത്തിലെ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് സല്ലാപം. ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രായമായവര്‍ക്ക് മാനസിക പിന്തുണ നല്‍രുക, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം നല്‍കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ പദ്ധതി വഴി നടപ്പാക്കുന്നു.

സല്ലാപം പദ്ധതിയുടെ സവിശേഷതകള്‍

വിവിധതരത്തിലാണ് സല്ലാപം പദ്ധതി വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനം നല്‍കുന്നത്. ഫോണ്‍ സംഭാഷണങ്ങളിലൂടെയും സാങ്കതികവിദ്യ പരിചയപ്പെടുത്തുന്നതിലൂടെയുമെല്ലാം അത് കടന്നുപോകുന്നു. ഓരോന്നും വിശദമായി നോക്കാം.

ഫോണ്‍ വഴി സംസാരിക്കാം- ജീവിതത്തില്‍ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ടെലിഫോണ്‍ എന്ന നിലയില്‍ ഫോണ്‍ വിളിച്ച് സംസാരിക്കാനുള്ള അവസരം പദ്ധതി നല്‍കുന്നുണ്ട്. ഇതിനായി സോഷ്യല്‍ വര്‍ക്ക് കോഴ്‌സുകള്‍ പഠിച്ചതോ അല്ലെങ്കില്‍ പഠിക്കുന്നതോ ആയ ആളുകളെയാണ് ചുമതലപ്പെടുത്താറ്.

അറിവ് കൈമാറ്റം- പഴയ തലമുറയില്‍ പെട്ട ആളുകളുമായി സംസാരിക്കാന്‍ പുത്തന്‍ തലമുറയിലെ യുവാക്കളെ അവസരമൊരുക്കുന്ന രീതിയാണിത്. ഫോണിലും അല്ലാതെയും സംസാരിച്ച് വയോജനങ്ങളുടെ ജീവിതാനുഭവങ്ങളും അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നു.

സാങ്കേതികവിദ്യ പഠിക്കല്‍- സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരും അത് പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ പഠിക്കാന്‍ ഇവിടെ വയോജനങ്ങളെ സഹായിക്കും.

Also Read: Kerala Welfare Pension: ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകും? സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

പ്രവാസികളുടെ മാതാപിതാക്കളോടൊപ്പം- വിദേശത്ത് താമസിക്കുന്ന മലയാളികളുടെ മാതാപിതാക്കളെ അങ്ങോട്ട് ബന്ധപ്പെട്ട് ഏകാന്തതയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളും പദ്ധതി വഴി വിഭാവനം ചെയ്യുന്നുണ്ട്.

സല്ലാപം പദ്ധതിയുടെ പ്രവര്‍ത്തനം എങ്ങനെ?

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വയോജന ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 14567 ലേക്ക് വരുന്ന കോളുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി വഴി സേവനം നല്‍കുന്നത്. തിരഞ്ഞെടുത്ത മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ മുഖേന പദ്ധതി പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഓറിയന്റേഷന്‍ നല്‍കുകയും സമയക്രമത്തിന് അനുസരിച്ച് വയോജനങ്ങളുമായി ഫോണില്‍ സംസാരിക്കാന്‍ നിയോഗിക്കുകയും ചെയ്യുന്നതാണ് രീതി.

വയോജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം വിദ്യാര്‍ഥികള്‍ കേസ് സ്റ്റഡി റിപ്പോര്‍ട്ട് തയാറാക്കി എല്‍ഡര്‍ലൈന്‍ ഓഫീസിലേക്ക് അയക്കണം. ഇങ്ങനെ ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ റീചാര്‍ജിന് പണവും സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ നല്‍കുന്നതാണ്. കേരള സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ്.

English Summary

Sallapam is a Kerala government initiative designed to provide companionship and emotional support to senior citizens experiencing loneliness and isolation. Eligible individuals can join the program through the prescribed registration process and become part of a supportive community network.

Follow Us