Railway Updates: ഇനി എന്തുവേണം! എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി; റൂട്ടുകൾ അറിയാം
Kerala To Chennai Special Trains: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസാണ് ദക്ഷിണ റെയിൽവേ നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് താമ്പരത്തേക്കും, ചെന്നൈ എഗ്മോറിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളുടെ സർവീസാണ് നീട്ടിയത്. ഈ മാസം അവസാനം സർവീസ് അവാസാനിപ്പിക്കേണ്ടിയിരുന്ന സർവീസുകളാണിവ.
തിരുവനന്തപുരം: ഉത്സവ സീസണിലെയും അവധിക്കാലത്തെയും തിരക്ക് പരിഗണിച്ച് ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസാണ് ദക്ഷിണ റെയിൽവേ നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് താമ്പരത്തേക്കും, ചെന്നൈ എഗ്മോറിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളുടെ സർവീസാണ് നീട്ടിയത്. ഈ മാസം അവസാനം സർവീസ് അവാസാനിപ്പിക്കേണ്ടിയിരുന്ന സർവീസുകളാണിവ.
ട്രെയിനുകളുടെ സർവീസ് നീട്ടിയതോടെ, സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ്ങും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലൂടെ കടന്നുപോകുന്നതും മലയാളികൾ അടക്കമുള്ള സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്നതുമായ റൂട്ടുകളിലാണ് റെയിൽവേ സർവീസുകൾ ദീർഘിപ്പിച്ചത്. വരാനിരിക്കുന്ന ദീപാവലിയും ശബരിമല മണ്ഡലകാലവും മറ്റ് ഉത്സവ സീസണുകളും പ്രമാണിച്ച് ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ തീരുമാനം വലിയ ഗുണകരമാകും.
ALSO READ: കോഴിക്കോട് റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ കണ്ടെത്തിയ സംഭവം അട്ടിമറി? അന്വേഷണം ആരംഭിച്ചു
സർവീസ് നീട്ടിയ ട്രെയിനുകൾ
- 06110 തിരുവനന്തപുരം സെൻട്രൽ – താമ്പരം സ്പെഷ്യൽ
- 06109 താമ്പരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
- 06045 ചെന്നൈ എഗ്മോർ – കന്യാകുമാരി സ്പെഷ്യൽ
- 06046 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ
- 06017 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ
- 06018 കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ
- 06121 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ
- 06122 കൊല്ലം – ചെന്നൈ സെൻട്രൽ സ്പെഷ്യൽ
സർവീസ് നീട്ടിയ ട്രെയിനുകളുടെ സമയക്രമം
ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06110 തിരുവനന്തപുരം സെൻട്രൽ – താമ്പരം സ്പെഷ്യൽ നവംബർ നാവ്, 11 തീയതികളിലായി രണ്ട് സർവീസുകളാണ് അധികം നടത്തുക.
വ്യാഴാഴ്ചകളിൽ ഓടുന്ന ട്രെയിൻ നമ്പർ 06109 താമ്പരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ അഞ്ച്, 12 തീയതികളിലായി രണ്ട് സർവീസുകൾ കൂടി നടത്തും.
ട്രെയിൻ നമ്പർ 06045 ചെന്നൈ എഗ്മോർ – കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 30 മുതൽ നവംബർ 13 വരെയുള്ള വെള്ളിയാഴ്ചകളിൽ മൂന്ന് സർവീസുകൾ നടത്തും.
ട്രെയിൻ നമ്പർ 06046 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ നവംബർ ഒന്ന് മുതൽ 15 വരെ ഞായറാഴ്ചകളിൽ മൂന്ന് സർവീസുകൾ നടത്തും.
ട്രെയിൻ നമ്പർ 06017 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ ട്രെയിൻ നവംബർ അഞ്ച്, 12 വ്യാഴാഴ്ചകളിൽ രണ്ട് സർവീസുകൾ നടത്തും.
06018 കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ നവംബർ 6, 13 തീയതികളിൽ രണ്ട് സർവീസുകൾ നടത്തും.
06121 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ ട്രെയിൻ നവംബർ 7, 14 ശനിയാഴ്ചകളിൽ രണ്ട് സർവീസുകൾ നടത്തും.
06122 കൊല്ലം – ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 8, 15 ഞായറാഴ്ചകളിൽ രണ്ട് സർവീസുകൾ കൂടി നടത്തും.
English Summary:
Considering the rush during the festive and holiday seasons, Indian Railways has brought welcome news for long-distance travelers. Kerala To chennai eight special trains services extended by railway, know the details.