AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala UDF Government Formation: വിഡി സതീശന്‍ മന്ത്രിസഭയില്‍ 3 വനിതകള്‍, ഒജെ ജനീഷും മന്ത്രി; കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ്‌

Kerala UDF Power List Under VD Satheesan: Who May Get Which Department: വിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മെയ് 18ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരും ചടങ്ങില്‍ ഉണ്ടാകുമെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വേദിയില്‍ മറ്റുള്ള ആളുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയത്.

Kerala UDF Government Formation: വിഡി സതീശന്‍ മന്ത്രിസഭയില്‍ 3 വനിതകള്‍, ഒജെ ജനീഷും മന്ത്രി; കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ്‌
യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണം Image Credit source: PTI
Shiji M K
Shiji M K | Updated On: 17 May 2026 | 06:39 PM

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്ന് അറിയിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. 20 പേരടങ്ങുന്ന മന്ത്രിസഭയുടെ വിവരങ്ങളാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. മൂന്ന് വനിതകളാണ് വിഡി സതീശന്‍ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍, തുളസി, ബിന്ദു കൃഷ്ണ എന്നിവരാണ് വനിതാ മന്ത്രിമാര്‍. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുമുണ്ട്.

ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷമാണ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്.  ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. ആരായിരിക്കും ചീഫ് വിപ്പ് എന്ന് പിജെ ജോസഫ് വ്യക്തമാക്കും. കോണ്‍ഗ്രസിന് 11 മന്ത്രിമാരുണ്ട്. വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, ഒജെ ജനീഷ്, റോജി എം ജോണ്‍, കെഎ തുളസി എന്നിവരാണത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്പീക്കര്‍. ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറാകും.

വിഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍

  1. പികെ കുഞ്ഞാലിക്കുട്ടി
  2. രമേശ് ചെന്നിത്തല
  3. സണ്ണി ജോസഫ്
  4. കെ മുരളീധരന്‍
  5. മോന്‍സ് ജോസഫ്
  6. ഷിബു ബേബി ജോണ്‍
  7. അനൂപ് ജേക്കബ്
  8. സിപി ജോണ്‍
  9. എപി അനില്‍കുമാര്‍
  10. എന്‍ ഷംസുദീന്‍
  11. പിസി വിഷ്ണുനാഥ്
  12. റോജി എം ജോണ്‍
  13. ബിന്ദു കൃഷ്ണ
  14. എം ലിജു
  15. കെഎം ഷാജി
  16. പികെ ബഷീര്‍
  17. വിഇ അബ്ദുല്‍ ഗഫൂര്‍
  18. ടി സിദ്ദിഖ്
  19. കെഎ തുളസി
  20. ഒജെ ജനീഷ്

ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍

  • വിഡി സതീശന്‍- മുഖ്യമന്ത്രി, ധനകാര്യ വകുപ്പ്, നിയമവകുപ്പ്
  • രമേശ് ചെന്നിത്തല- ആഭ്യന്തര വകുപ്പ്, വിജിലന്‍സ്
  • സണ്ണി ജോസഫ്- റവന്യൂ വകുപ്പ്
  • എപി അനില്‍കുമാര്‍- ആരോഗ്യ വകുപ്പ്
  • കെ മുരളീധരന്‍- വൈദ്യുതി വകുപ്പ്
  • പിസി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
  • ടി സിദ്ദിഖ്- വനംവകുപ്പ്
  • ബിന്ദു കൃഷ്ണ- വനിത, ശിശുക്ഷേമ വകുപ്പ്
  • ഒകെ ജനീഷ്- യുവജനക്ഷേമ വകുപ്പ്
  • റോജി എം ജോണ്‍- ഉന്നത വിദ്യഭ്യാസ വകുപ്പ്
  • കെഎ തുളസി- എസ് സി, എസ് ടി വകുപ്പ്

Also Read: Kerala Cabinet Muslim League Ministers: ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി? മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരെ തീരുമാനിച്ചു

മുസ്ലിം ലീഗിന്റെ മന്ത്രിമാര്‍

പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദീന്‍, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗില്‍ നിന്ന് മന്ത്രിമാരായെത്തുന്നത്. ടേം വ്യവസ്ഥയിലാണ് മുസ്ലിം ലീഗ് മന്ത്രിമാരെ തീരുമാനിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തിന് ശേഷം പാറക്കല്‍ അബ്ദുള്ളയെ മന്ത്രിയാക്കും. എന്നാല്‍ ആരെയായിരിക്കും പാറക്കല്‍ അബ്ദുള്ളയ്ക്കായി മാറ്റുന്നതെന്ന് പിന്നീട് തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി ഗവര്‍ണര്‍

വിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മെയ് 18ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരും ചടങ്ങില്‍ ഉണ്ടാകുമെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വേദിയില്‍ മറ്റുള്ള ആളുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയത്.

English Summary

The Kerala UDF government formation under VD Satheesan has sparked major political discussions, with likely ministers and their departments drawing public attention across the state.

Follow Us