വി ഡി സതീശൻ
15-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. കോൺഗ്രസിൻ്റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് വി ഡി സതീശൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. നിയമ ബിരുദധാരിയായ അദ്ദേഹം കുറച്ചുകാലം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി കെ എം ദിനകരനെ 7792 വോട്ടിന് തോൽപ്പിച്ചു കൊണ്ടാണ് വിഡി സതീശൻ ആദ്യമായി നിയമസഭയിലെത്തിയത്. 2006, 2011, 2016, 2021 വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ് സ്ഥാനം വഹിച്ചിരുന്ന സതീശൻ, അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി.
1986-87 കാലത്ത് എംജി സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. എൻഎസ്‌യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. എഐസിസി സെക്രട്ടറിയായും 2014ൽ കെപിസിസി വൈസ് പ്രസിഡൻ്റായും മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി വിലാസിനിയമ്മയുടെയും മകനായി ജനിച്ചു
Kerala Budget 2026: കാത്തിരിപ്പിന് വിരാമം, ഹരിപ്പാടിന് ഇനി സ്വന്തം മെഡിക്കൽ കോളേജ്; തലസ്ഥാനത്തിനും നേട്ടം
Medical Colleges Announced for Thiruvananthapuram and Haripad: വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി വകയിരുത്തിയതായി, ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. കേരളത്തിൽ ഉയർന്ന് നിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറച്ച് കൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ബഡ്ജറ്റിൽ വ്യക്തമാക്കി.
- Nithya Vinu
- Updated on: Jun 19, 2026
- 13:55 pm
Kerala Budget 2026: ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല, സ്ത്രീസുരക്ഷയെ പാടെ മറന്നു; ബജറ്റ് പരിഗണിക്കാതെ പോയവര്‍
No Welfare Pension Hike in Kerala Budget 2026, Beneficiaries Left Disappointed: കേരളത്തിലെ 600 കിലോമീറ്റര്‍ തീരദേശം, തുറമുഖം, നദികള്‍, കായലുകള്‍ തുടങ്ങി സര്‍വ്വ മേഖലകളെയും പ്രതിപാദിച്ച് പോയ ബജറ്റില്‍ പെന്‍ഷന്‍ ഇല്ലെന്ന് പറയുന്നത് അല്‍പം ആശ്ചര്യമുണര്‍ത്തുന്ന കാര്യമാണ്. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ക്ഷേമപെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തുമെന്നത്.
- Shiji M K
- Updated on: Jun 19, 2026
- 13:40 pm
Kerala Budget 2026: SC-ST വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി; മുന്നാക്ക സമുദായ ക്ഷേമത്തിനും പ്രത്യേക പരിഗണന
Kerala Budget 2026 Announces New Housing Scheme for SC-ST Families: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു. ഇതിന് പുറമെ ഈ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്.
- Shiji M K
- Updated on: Jun 19, 2026
- 13:03 pm
Kerala Budget 2026: പ്രിയദർശിനിക്ക് 600 കോടി; സ്ത്രീകൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ
Rs 600 Crore for Priyadarshini KSRTC Free Travel Scheme: ബജറ്റിന്റെ തുടക്കത്തിൽ തന്നെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച ആറ് ഇന്ദിരാ ഗ്യാരന്റികളിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, വയോജന ക്ഷേമ വകുപ്പ് രൂപീകരണം എന്നിവ സർക്കാർ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്.
- Nithya Vinu
- Updated on: Jun 19, 2026
- 12:36 pm
Kerala Budget 2026: ഈ ബജറ്റ് മലപ്പുറം തൂക്കി; ശാപമെല്ലാം ഒഴിഞ്ഞു, വരുന്നത് വമ്പന്‍ പദ്ധതികള്‍
Malappuram Gets Mega Development Push in Kerala Budget 2026: മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചു. ഇതോടൊപ്പം തന്നെ മലപ്പുറത്ത് കാന്‍സര്‍ സെന്ററും സ്ഥാപിക്കുന്നതാണ്. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി.
- Shiji M K
- Updated on: Jun 19, 2026
- 13:12 pm
Kerala Budget 2026: മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
Big Push for Urban Transport as Kerala Budget 2026 Sets Aside Rs 20 Crore for Light Metro: പദ്ധതിയുടെ നിര്‍മാണം വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്.
- Shiji M K
- Updated on: Jun 19, 2026
- 11:39 am
Kerala Budget 2026: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ
Oommen Chandy Health Insurance Scheme: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി. തുടർന്ന് യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്.
- Nithya Vinu
- Updated on: Jun 19, 2026
- 11:33 am
Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
Malabar to Get New Football Stadium as Kerala Budget 2026 Allocates Rs 50 Crore: കായിക കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം വരുന്നത് മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.
- Shiji M K
- Updated on: Jun 19, 2026
- 13:13 pm
Kerala Budget 2026: കിഫ്ബി പൊളിച്ച് പണിയും; പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി
Kerala Budget 2026 on KIIFB Revamp: ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി പോലുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Nithya Vinu
- Updated on: Jun 19, 2026
- 11:33 am
Kerala Budget 2026: മിഷന്‍ സമുദ്ര യാഥാര്‍ഥ്യമാകും; 5 വര്‍ഷം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക്
Kerala Budget 2026 Introduces Mission Samudra: കേരളത്തെ പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന്‍ സമുദ്ര പദ്ധതിയ്ക്കായി 400 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയത്തിനായി 50 കോടിയും വകയിരുത്തിയിട്ടുണ്ട്.
- Shiji M K
- Updated on: Jun 19, 2026
- 11:41 am
Kerala Budget 2026 Live Streaming: വിഡി സതീശൻ്റെ ആദ്യ ബജറ്റ്; എപ്പോൾ, എവിടെ കാണാം?
Kerala Budget 2026 VD Satheesan Speech Live Streaming Date and Time: ഈ വർഷം നേരത്തെ ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇടക്കാല ബജറ്റായിരുന്നു അവതരിപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനാലാണ് വീണ്ടും ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രിയാണ് ബജറ്റ് പ്രസംഗം നടത്തുന്നതെന്നും ശ്രദ്ധേയമാണ്.
- Jenish Thomas
- Updated on: Jun 18, 2026
- 23:18 pm
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Kerala Chief Ministers Who Have Presented the State Budget: കേരള ചരിത്രത്തിൽ ഇതാദ്യമായല്ല ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ആർ ശങ്കർ, ഇകെ നയനാർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ.
- Nithya Vinu
- Updated on: Jun 18, 2026
- 14:12 pm