Kerala Cabinet Muslim League Ministers: ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി? മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരെ തീരുമാനിച്ചു

Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.

Kerala Cabinet Muslim League Ministers: ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി? മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരെ തീരുമാനിച്ചു

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തുന്ന മുസ്‌ലിം ലീഗ് നേതാക്കൾ

Published: 

17 May 2026 | 03:27 PM

മലപ്പുറം: മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. ചര്‍ച്ചകള്‍ക്കൊടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍ ബഷീറിന്റെ പേര് ചര്‍ച്ച ചെയ്തിരുന്നില്ല. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായേക്കും. ഷംസുദ്ദീന് വിദ്യാഭ്യാസ വകുപ്പ് ലഭിക്കുമെന്നാണ് സൂചന. മന്ത്രിമാരെ തീരുമാനിച്ചെങ്കിലും ലീഗില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. ടേം വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിലടക്കം ആലോചനയുണ്ട്. ടേം വ്യവസ്ഥ നടപ്പിലാക്കിയാല്‍ രണ്ടര വര്‍ഷം അബ്ദുള്‍ ഗഫൂറും, തുടര്‍ന്ന് എകെഎം അഷ്‌റഫോ അല്ലെങ്കില്‍ പാറയ്ക്കല്‍ അബ്ദുള്ളയോ മന്ത്രിയാകാനാണ് സാധ്യത. ടേം വ്യവസ്ഥ വേണമോയെന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും.

കളമശേരിയില്‍ മുന്‍ മന്ത്രി പി. രാജീവിനെ പരാജയപ്പെടുത്തിയാണ് അബ്ദുള്‍ ഗഫൂര്‍ നിയമസഭയിലെത്തുന്നത്. അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകുമെന്ന് ആദ്യ സൂചനകളുണ്ടായിരുന്നില്ല. എന്നാല്‍ പാണക്കാട് കുടുംബത്തിന്റെ ശക്തമായ പിന്തുണ ഗഫൂറിന് ലഭിച്ചു. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനാണ്.

കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരില്ല?

കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരില്ലെന്നാണ് സൂചന. ഒരു മന്ത്രിസ്ഥാനവും, ചീഫ് പദവിയും ലഭിച്ചേക്കും. ഇതില്‍ കേരള കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. രണ്ട് മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാല്‍ മോന്‍സ് ജോസഫും, അപു ജോണ്‍ ജോസഫും മന്ത്രിമാരാകും. ഒരു മന്ത്രിസ്ഥാനം മാത്രമാണ് ലഭിക്കുന്നതെങ്കില്‍ മോന്‍സ് മന്ത്രിയാകും. മോന്‍സിന് ജലവിഭവ വകുപ്പ് ലഭിക്കാനാണ് സാധ്യത. തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പായേക്കും.

Also Read: Kerala CM Swearing Ceremony: കേരളം കാത്തിരുന്ന സത്യപ്രതിജ്ഞ നാളെ; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, മറ്റ് മന്ത്രിമാർ ആരെല്ലാം?

മാണി സി കാപ്പന്‍ അതൃപ്തിയില്‍

മറ്റ് ഘടകകക്ഷി നേതാക്കളായ അനൂപ് ജേക്കബും, മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. എന്നാല്‍ ടേം അടിസ്ഥാനത്തില്‍ മന്ത്രിയാകാന്‍ കാപ്പന് താത്പര്യമില്ല. ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും, അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ തുടരുകയാണ്. ആര്‍എസ്പിയില്‍ നിന്നു ഷിബു ബേബി ജോണ്‍ മന്ത്രിയാകും. തൊഴില്‍ വകുപ്പ് ലഭിക്കാനാണ് സാധ്യത. സിഎംപിയുടെ സിപി ജോണും മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

അന്തിമ തീരുമാനം ഉടന്‍

കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയായെങ്കിലും, അന്തിമ തീരുമാനമായിട്ടില്ല. എഐസിസിയുടെ അഭിപ്രായവും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തേടുന്നുണ്ട്. അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ തുടങ്ങിയവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമോയെന്നതടക്കമുള്ള ചര്‍ച്ചകളാണ് തുടരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായേക്കും.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് തന്നെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. ധനകാര്യവകുപ്പും സതീശന്‍ കൈകാര്യം ചെയ്‌തേക്കും. ആഭ്യന്തരത്തിനു പുറമെ വിജിലന്‍സ് വകുപ്പും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു മന്ത്രിയാകാനാണ് സാധ്യത. കെ. മുരളീധരന്‍ ആരോഗ്യവകുപ്പ് മന്ത്രിയാകുമെന്നാണ് സൂചന.

പിസി വിഷ്ണുനാഥ്‌-വൈദ്യുതി വകുപ്പ്, ബിന്ദു കൃഷ്ണ-സാമൂഹിക ക്ഷേമ, വനിതാ ശിശുവികസന വകുപ്പ്, എം ലിജു-എക്‌സൈസ്, സിപി ജോണ്‍-ഗതാഗത വകുപ്പ് എന്നിങ്ങനെയാണ് വകുപ്പുകള്‍ പരിഗണിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകാനാണ് സാധ്യത.

English Summary

The UDF is finalizing its new cabinet in Kerala. The Muslim League has agreed on five ministerial posts. Eranad MLA PK Basheer is highly likely to become a minister. An official announcement regarding the portfolios is expected soon.

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?