Vishu Bumper Lottery Result 2026 Live : 12 കോടി കൈനീട്ടം ആർക്ക് ലഭിക്കും? വിഷു ബംപർ ലോട്ടറി നറുക്കെടുപ്പ് തത്സമയം
Vishu Bumper BR-109 Kerala Lottery 2026 Result Live updates : ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു വിഷു ബംപർ ലോട്ടറി ടിക്കറ്റിൻ്റെ വില. 45 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ വിറ്റു പോയിട്ടുള്ളത്.
LIVE NEWS & UPDATES
-
Kerala Vishu Bumper Lottery Update : വിഷു ബംപർ നറുക്കെടുപ്പ്
നമസ്കാരം, എല്ലാവർക്കും വിഷു ബംപർ ലോട്ടറി നറുക്കെടുപ്പിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. വിഷു ബംപർ ബിആർ-109 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് നടക്കുക.
വിഷു കഴിഞ്ഞ് ഒരു മാസം പിന്നിട്ടു, ഇനിയും ഒരു കൈനീട്ടം ലഭിച്ചലോ? അത് വിഷു ബംപറിലൂടെ കൈനീട്ടം. സംസ്ഥാന സർക്കാരിൻ്റെ വിഷു ബംപർ ലോട്ടറി ഫലം ഇന്ന് മെയ് 23 നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് വിഷു ബംപർ ഭാഗ്യശാലിക്ക് ഇന്ന് ലഭിക്കുക. 300 രൂപയാണ് ഒരു വിഷു ബംപർ ലോട്ടറി ടിക്കറ്റിൻ്റെ വില.
English Summary
Kerala Lottery Vishu Bumper Br-109 Lucky Draw will held today May 23. First Prize Winner Get Whopping 12 Crore Rs. One Vishu Bumper Ticket Cost is 300 Rs
Published On - May 23,2026 9:45 AM