Kerala Rain Alert: ശക്തമായ മഴ വരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
IMD Issues Yellow Alert for 8 Kerala Districts: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളിലും, നാളെ മൂന്ന് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച അലര്‍ട്ടിലാണ് മഴ മുന്നറിയിപ്പ് പുതുക്കിയത്.
സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 19) എട്ട് ജില്ലകളിലും, നാളെ മൂന്ന് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച അലര്‍ട്ടിലാണ് മഴ മുന്നറിയിപ്പ് പുതുക്കിയത്. ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍-115.5 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിക്കാം.
മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ, മിതമായ തോതിലോ മഴ പ്രതീക്ഷിക്കാം. പച്ച അലര്‍ട്ടുള്ള ജില്ലകളില്‍ 15.6 മില്ലിമീറ്റര്‍ മുതല്‍ 64.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 21 മുതല്‍ 22 വരെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കടലാക്രമണത്തിന് സാധ്യത
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ നാളെ കടലാക്രമണത്തിന് സാധ്യതയുണ്ട്. നാളെ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെയാണ് മുന്നറിയിപ്പ്. ഒന്ന് മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ പ്രതീക്ഷിക്കാം.
Also Read: Kerala Weather Update: മഴ കനക്കുന്നു; സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ യെല്ലോ അലർട്ട്, ഇന്നത്തെ കാലാവസ്ഥ
സജീവമായ കാലവർഷത്തിന് സാധ്യത
അടുത്ത ആറ് മുതൽ ഏഴ് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ കാലവർഷം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ പടിഞ്ഞാറൻ മധ്യ ഇന്ത്യയിലും തെക്കൻ പെനിൻസുലാർ (ഉപദ്വീപ്) ഇന്ത്യയിലും അടുത്ത 7 ദിവസങ്ങളിൽ മഴ പൊതുവെ കുറവായിരിക്കാനാണ് സാധ്യത.
ഇന്ന് മേഘാലയ, പശ്ചിമ ബംഗാളിന്റെ ഹിമാലയൻ പ്രദേശങ്ങൾ, സിക്കിം എന്നിവിടങ്ങളിലും ജൂലൈ 19, 20 തീയതികളിൽ ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ജമ്മു-കശ്മീരിലും, ജൂലൈ 20, 21 തീയതികളിൽ ഹിമാചൽ പ്രദേശിലും കുറച്ചിടങ്ങളിൽ കനത്തതോ വളരെ കനത്തതോ ആയ മഴയും ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയും പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:
मौसम संबंधी चेतावनी
मुख्य बिंदु
(i) अगले 6–7 दिनों के दौरान उत्तर-पश्चिम, पूर्व एवं पूर्वोत्तर भारत में सक्रिय मानसूनी परिस्थितियाँ बने रहने की संभावना है।
(ii) 19 जुलाई को मेघालय तथा उप-हिमालयी पश्चिम बंगाल एवं सिक्किम में, 19 एवं 20 जुलाई को उत्तराखंड में, 20–22 जुलाई के… pic.twitter.com/ZXr7P6WFCY
— India Meteorological Department (@Indiametdept) July 19, 2026
ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ-ലഡാക്ക്-ഗിൽഗിത്-ബാൾട്ടിസ്ഥാൻ-മുസാഫറാബാദ്, ഉത്തരാഖണ്ഡ് എന്നീ പ്രദേശങ്ങളിൽ ജൂലൈ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ജൂലൈ 20 മുതൽ 23 വരെയും, കിഴക്കും പടിഞ്ഞാറും ഉത്തർപ്രദേശിൽ ജൂലൈ 19 മുതൽ 24 വരെയും, കിഴക്കൻ രാജസ്ഥാനിൽ ജൂലൈ 23 മുതൽ 25 വരെയും പരക്കെ മഴയുണ്ടായേക്കും.
ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ജൂലൈ 19-നും തുടർന്ന് ജൂലൈ 24-25 തീയതികളിലും മഴ ഒറ്റപ്പെട്ട രീതിയിലോ ചിലയിടങ്ങളിൽ മാത്രമോ ആയിരിക്കും. പടിഞ്ഞാറൻ ഉത്തർപ്രദേശിലും കിഴക്കൻ ഉത്തർപ്രദേശിലും ജൂലൈ 25-നും, പടിഞ്ഞാറൻ രാജസ്ഥാനിൽ ജൂലൈ 19 മുതൽ 25 വരെയും, കിഴക്കൻ രാജസ്ഥാനിൽ ജൂലൈ 19 മുതൽ 22 വരെയും ഒറ്റപ്പെട്ടതോ കുറഞ്ഞതോ ആയ മഴയ്ക്കാണ് സാധ്യത.
English Summary
Kerala has issued a yellow alert for eight districts today and three districts tomorrow, warning of heavy rainfall. From July 21 to 22, a green alert will be active across all districts in the state. A sea surge warning is in place for tomorrow along the coasts of Thiruvananthapuram, Kollam, and Alappuzha.