AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather: മഴ, കാറ്റ്, കള്ളക്കടൽ: ഓഗസ്റ്റ് 31ന് മുതൽ സെപ്റ്റംബർ 4 വരെയുള്ള പുതുക്കിയ IMD മുന്നറിയിപ്പ്

Kerala Weather August 31 Afternoon warning: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ നേരിയ മഴയുണ്ടാകും. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala Weather: മഴ, കാറ്റ്, കള്ളക്കടൽ: ഓഗസ്റ്റ് 31ന് മുതൽ സെപ്റ്റംബർ 4 വരെയുള്ള പുതുക്കിയ IMD മുന്നറിയിപ്പ്
Kerala Weather August 31 Updated Imd WarningImage Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 31 Aug 2026 | 02:50 PM

തിരുവനന്തപുരം: അ‌ടുത്ത അ‌ഞ്ച് ദിവസത്തേക്കുള്ള കേരളത്തിലെ കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അ‌പ്ഡേറ്റ് ചെയ്തു. ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ ഔദ്യോഗിക മഴ, കാറ്റ്, കള്ളക്കടൽ മുന്നറിയിപ്പ് പ്രകാരം വരുന്ന ഇന്ന് ഉച്ച മുതൽ അ‌ടുത്ത അ‌ഞ്ച് ദിവസവും കേരളത്തിൽ എവിടെയും അ‌തിശക്തമായ മഴയ്ക്ക് സാധ്യതകളില്ല. അ‌തിനാൽത്തന്നെ ഒരു ജില്ലയിലും ഏതെങ്കിലും വിധത്തിലുള്ള അ‌ലർട്ടുകളും നിലവിലില്ല. ചില ജില്ലകളിൽ ഒറ്റപ്പെട്ട, നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ നേരിയ മഴയുണ്ടാകും.

മത്സ്യത്തൊഴിലാളികൾക്കുള്ള പുതുക്കിയ ജാഗ്രത മുന്നറിയിപ്പ് പ്രകാരം, ഇന്ന് കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് (31/08) മുതൽ സെപ്റ്റംബർ 04 വരെ തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ALSO READ: കോഴിക്കോട് സൂര്യാഘാതമേറ്റ് വയോധികൻ തളർന്നുവീണു; ജാ​ഗ്രതാ നിർദ്ദേശം

നാളെയും (സെപ്റ്റംബർ 01) മറ്റന്നാളും ആൻഡമാൻ കടലിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കൂടാതെ സെപ്റ്റംബർ 4ന് സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.

കള്ളക്കടൽ

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ രാത്രി 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ഈ പറഞ്ഞ സമയങ്ങളിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും അ‌ടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഈ പ്രദേശങ്ങളിലെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കുക. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, പ്രത്യേകം ജാഗ്രത പുലർത്തുക എന്നീ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

English Summary

The Central Meteorological Department has updated the weather warning for Kerala for the next five days. According to the latest official rain, wind and rough sea warning issued on August 31st afternoon, there is no possibility of heavy rain anywhere in Kerala for the next five days starting today afternoon. There will be light rain at some places. There will be no hindrance to fishing today along the Kerala – Karnataka – Lakshadweep coasts. Tomorrow, there is a possibility of strong winds and bad weather in the Andaman Sea with a speed of 40 to 50 kmph and at times up to 60 kmph.

Follow Us