AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ആശ്വാസ മഴയ്ക്ക് സാധ്യത? പക്ഷേ ചൂടിന് ശമനമില്ല; ഇന്നത്തെ കാലാവസ്ഥ

Kerala Weather Forecast Update: മിക്ക ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരുമെങ്കിലും ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ താപനില 36°C കടക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather Update: ആശ്വാസ മഴയ്ക്ക് സാധ്യത? പക്ഷേ ചൂടിന് ശമനമില്ല; ഇന്നത്തെ കാലാവസ്ഥ
Kerala Weather UpdateImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 11 Feb 2026 | 06:01 AM

തിരുവനന്തപുരം: വേനൽ എത്തിയില്ലെങ്കിലും, ഫെബ്രുവരി പകുതിയോടെ തന്നെ കേരളത്തിൽ വേനൽ ചൂട് കഠിനമാകുകയാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും താപനില ശരാശരിയിലും ഉയർന്നു നിൽക്കുന്ന സാഹചര്യമാണ് നിലവിൽ. മിക്ക ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരുമെങ്കിലും ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ താപനില 36°C കടക്കാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. എന്നിരുന്നാലും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ALSO READ: ഇന്ന് മഴയുണ്ട്… പക്ഷെ നാളെയോ? വരും മണിക്കൂറിലെ കാലാവസ്ഥ ഇങ്ങനെ

ചൂട് കൂടുന്നതിനാൽ സൂര്യാഘാതം ഏൽക്കുകയോ തളർച്ച അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തണലത്തേക്ക് മാറുകയും ശരീരം തണുത്ത വെള്ളത്തിൽ നനയ്ക്കുകയും ചെയ്യുക. എത്രയും വേഗം വൈദ്യസഹായം ഉറപ്പാക്കുക. കേരളത്തിൽ ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന ജാഗ്രത നിർദ്ദേശങ്ങൾ താഴെ നൽകുന്നു.

സൂര്യാഘാതവും ചൂടും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരം തളരാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.

ശുദ്ധജലം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം, ഇളനീർ എന്നിവ ധാരാളമായി ഉപയോഗിക്കുക.

മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ നിർജ്ജലീകരണം വർദ്ധിപ്പിക്കുമെന്നതിനാൽ പകൽ സമയത്ത് ഒഴിവാക്കുന്നത് നല്ലതാണ്.

ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയം വെയിൽ നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കാതെ പുറത്തിറങ്ങരുത്.

കനം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഇത് വിയർപ്പ് ആഗിരണം ചെയ്യാനും ശരീരം തണുപ്പിക്കാനും സഹായിക്കും.

പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, മറ്റു രോഗമുള്ളവർ എന്നിവർക്ക് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം.

Follow Us