Kerala Weather Update: ചൂട് കൂടുന്നു! മഴ ഇനി എന്ന്?; വരും ദിവസങ്ങളിലെ കാലാവസ്ഥ അറിയാം

Kerala Weather Forecast Latest Update: എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: ചൂട് കൂടുന്നു! മഴ ഇനി എന്ന്?; വരും ദിവസങ്ങളിലെ കാലാവസ്ഥ അറിയാം

Kerala Weather

Published: 

05 Sep 2026 | 02:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ മിക്ക ജില്ലകളിലും ചൂട് (Kerala Weather Forecast) കൂടുന്നു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. അതിനാൽ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴ കുറഞ്ഞു, വീണ്ടും കൊടും ചൂടിലേക്കോ? പ്രതീക്ഷ തുലാവർഷത്തിൽ! ഇന്നത്തെ കാലാവസ്ഥ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുത്.

എൽ നിനോ ബാധിക്കുന്നത് എങ്ങനെ

ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനിലയായ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാനുള്ള സാധ്യതയുണ്ടെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യാമെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എൽ നിനോയായി ഇത് മാറിയേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. മധ്യ കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന നിലയിലാണ്. ചില മേഖലകളിൽ അടിത്തട്ടിലെ താപനില സാധാരണയേക്കാൾ 8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിലടക്കം വരും മാസങ്ങളിൽ താപനില ഉയരുകയും മഴ കുറയുകയും ചെയ്യുമെന്നാണഅ പ്രവചനം.

സംസ്ഥാനത്ത് മഴ കുറവ്

ഓ​ഗസ്റ്റ് ആദ്യ വാരവും അവസാന വാരവും കേരളത്തിലുടനീളം ശക്തമായ മഴ ലഭിച്ചത്. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലവർഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റർ മഴയാണ്.

English Summary:

Kerala Weather Forecast for Next five days From Today September 5. IMD Predict Chance of hot Climate Across State And no rain. Check The Latest Climate Status.

Loading...
Unable to load recommendations.
Follow Us
Related Stories
KSRTC Sabarimala: പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സൗകര്യം, വീട്ടിൽ എത്തി അയ്യപ്പ ഭക്തരെ കൊണ്ടുപോകും
നിർത്തിയിട്ട കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ
മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ
12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം
പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്
MDMA: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി