AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Update: മഴ കുറഞ്ഞു, വീണ്ടും കൊടും ചൂടിലേക്കോ? പ്രതീക്ഷ തുലാവർഷത്തിൽ! ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: സെപ്റ്റംബർ 8 വരെ നേരിയ മഴ തുടരുന്നതായിരിക്കും. അതേസമയം, ഇന്ന് പുലർച്ചെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്.

Kerala Weather Update: മഴ കുറഞ്ഞു, വീണ്ടും കൊടും ചൂടിലേക്കോ? പ്രതീക്ഷ തുലാവർഷത്തിൽ! ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Sep 2026 | 06:13 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 5) നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 വരെ നേരിയ മഴ തുടരുന്നതായിരിക്കും. അതേസമയം, ഇന്ന് പുലർച്ചെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ചൂട് കൂടുന്നു

തെക്ക് പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്. വിവിധ ജില്ലകളിൽ താപനില ഉയർന്നു. ഇത്തവണ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചെങ്കിലും എൽനിനോ വില്ലനായി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവിൽ 76.2 മി. മീറ്റർ മഴ ലഭിക്കേണ്ടിരുന്നെങ്കിലും പെയ്തത് 27.4 മി. മീറ്റർ മാത്രമാണ്. ജൂൺ മുതൽ ഇതുവരെ 1769.9 മി.മീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ.

പ്രതീക്ഷ തുലാവർഷത്തിൽ

കാലവർഷം നിരാശപ്പെടുത്തി അവസാനിക്കാറാകുമ്പോൾ വരുന്ന തുലാവർഷത്തിലാണ് ഇനിയുള്ള പ്രതീക്ഷ. സാധാരണയായി ഒക്‌ടോബറിൽ ആരംഭിച്ച് ഡിസംബർ വരെയാണ് തുലാവർഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും നല്ല രീതിയിൽ മഴ ലഭിക്കുമെന്നാണ് സൂചന. ഒക്‌ടോബറിൽ മഴ കനക്കുമെന്നും പ്രതീക്ഷിക്കുന്നു.  തെക്കൻ, മദ്ധ്യകേരളത്തിലാണ് തുലാവർഷം കൂടുതൽ കിട്ടാറാള്ളത്.

ALSO READ: ശോഭായാത്രയെ മഴ ബാധിക്കുമോ? സാധ്യത തള്ളിക്കളയാനാകില്ല; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

വില്ലനായി എൽനിനോ

പസിഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ ഗണ്യമായി ഉയരുന്ന പ്രതിഭാസത്തെയാണ് എൽനിനോ എന്ന് വിളിക്കുന്നത്. ഇത്, അന്തരീക്ഷ താപനില വർധിപ്പിക്കുകയും ആഗോളതലത്തിൽ മഴയുടെയും കാറ്റിന്റെയും ഗതിയും രീതികളും മാറ്റുകയും ചെയ്യും. വരും മാസങ്ങളിൽ ലോകമാകെ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂഎംഒ) നൽകുന്ന സൂചന. പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ, 2027 ഫെബ്രുവരി വരെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിവരം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

സെപ്റ്റംബർ 5: സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

സെപ്റ്റംബർ 6 മുതൽ 8 വരെ: സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ & വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

English Summary:

The India Meteorological Department has forecast light rain in the state today, September 5. Green Alert has been issued for all districts. Light rain is expected to continue until September 8.

Follow Us