AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Forecast: ന്യൂനമർദ്ദവും കാലവർഷവും ഒന്നിച്ച്; വരും ദിവസങ്ങളിൽ അതിശക്തമായ മഴ, ഇമിന്നലും കാറ്റും

Kerala Weather Forecast Latest Update: കേരളത്തിൽ മെയ്‌ 26 ഓടെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഏറ്റവും പുതിയ കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Forecast: ന്യൂനമർദ്ദവും കാലവർഷവും ഒന്നിച്ച്; വരും ദിവസങ്ങളിൽ അതിശക്തമായ മഴ, ഇമിന്നലും കാറ്റും
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 21 May 2026 | 02:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള സാധ്യത (Kerala Weather Forecast) പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദവും കാലവർഷത്തിൻ്റെ വരവുമാണ് നിലവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ മഴ ലഭിക്കാൻ കാരണം. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (trough) സ്ഥിതി ചെയ്യുന്നുണ്ട്.

കൂടാതെ കേരളത്തിൽ മെയ്‌ 26 ഓടെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. എന്നാൽ കാറ്റിൻ്റെ ദിശ മാറിയാൽ കാലവർഷം എത്താൻ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ സാധ്യതയുണ്ട്. ഇതേതുടർന്ന് ഇന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് ഐഎംഡി പറയുന്നത്.

ALSO READ: കാലവർഷം പടിവാതിൽക്കൽ, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ

ഏറ്റവും പുതിയ കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പുള്ളതിനാൽ, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും, മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്.

ഇന്നത്തെ മഴ സാധ്യത പ്രവചനം അനുസരിച്ച്, ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പുള്ള ജില്ലകൾ

21 (ഇന്ന്): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

22 (നാളെ-വെള്ളി): തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള 14 ജില്ലകളിൽ ​ഗ്രീൻ അലർട്ട്

23 (ശനി): തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള 14 ജില്ലകളിൽ ​ഗ്രീൻ അലർട്ട്

24 (ഞായർ): തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള 14 ജില്ലകളിൽ ​ഗ്രീൻ അലർട്ട്

English Summary:

Kerala Rain Alert And Weather Forecast For Next Five Days From Today. Latest IMD Report Says, Yellow Alert In 7 Districts Due To Slight Rainfall And Thunder With Strong Wind. Also Predict Heavy Rainfall For Next Five Days Due To Low Pressure. Check Here Is The Monsoon Path And Complete Details.

Follow Us