Kerala Weather Update: ഉത്രാടവും തിരുവോണവും മഴ തൂക്കുമോ?; വരുന്ന ആഴ്ച്ചയിലെ കാലാവസ്ഥ പ്രവചനം

Kerala Weather Forecast For Next Week: ഓ​ഗസ്റ്റ് 23, 24, 25 തീയതികളിലാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളത്. ഓ​ഗസ്റ്റ് 23 നാല് ജില്ലയിലും, ഓ​ഗസ്റ്റ് 24ന് അഞ്ച് ജില്ലയിലും, ഓ​ഗസ്റ്റ് 25ന് മൂന്ന് ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ മഴ മുന്നറിയിപ്പ് നോക്കിയാൽ, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: ഉത്രാടവും തിരുവോണവും മഴ തൂക്കുമോ?; വരുന്ന ആഴ്ച്ചയിലെ കാലാവസ്ഥ പ്രവചനം

Kerala Weather Forecast

Published: 

22 Aug 2026 | 02:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ മലയാളികൾ. കേരളത്തിൽ ആകെ ഓണാഘോഷങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ പൂക്കളമൊരുക്കാനും ഉത്രാടപ്പാച്ചിലിനും തിരുവോണസദ്യക്കും മഴ വില്ലനാകുമോ എന്നതാണ് ഇപ്പോഴുള്ള ആശങ്ക. നിലവിലെ കാലാവസ്ഥയുടെ വരുന്ന ആഴ്ചയിലെ പ്രവചനവും മഴ സാധ്യതകളും അനുസരിച്ച്, ഓ​ഗസ്റ്റ് 23, 24, 25 തീയതികളിലാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളത്. ഓ​ഗസ്റ്റ് 23 നാല് ജില്ലയിലും, ഓ​ഗസ്റ്റ് 24ന് അഞ്ച് ജില്ലയിലും, ഓ​ഗസ്റ്റ് 25ന് മൂന്ന് ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഒരു പ്രവചനം നോക്കിയാൽ തിരുവോണ ദിവസവും മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം ഇന്നത്തെ മഴ മുന്നറിയിപ്പ് നോക്കിയാൽ, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഓ​ഗസ്റ്റ് 24ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും, ഓ​ഗസ്റ്റ് 25ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.

ALSO READ: ഇന്ന് മഴപെയ്യും, തീരപ്രദേശങ്ങളിൽ കള്ളക്കടലിനും സാധ്യത

ന്യൂന മർദ്ദ സാധ്യത

പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂന മർദ്ദം തുടരുന്നു. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ആഗസ്റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ നാളെ പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് പകൽ 8.30 മുതൽ നാളെ പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English Summary:

Kerala Weather Forecast For Next Week, IMD Rain Alert Prediction On Uthradam And Thiruvonam Days Says Yellow Alerts In Several Districts. Check The Rain Update From Today.

Loading...
Unable to load recommendations.
Follow Us
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
ഒടുവില്‍ അര്‍ജന്റീനയ്ക്ക് 'പണി' കിട്ടി! 3.64 കോടി രൂപ പിഴ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു