AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വൈകിട്ട് സൈറണ്‍ മുഴങ്ങും!

IMD Issues Fresh Rainfall Warnings for Kerala: കേരളത്തില്‍ രണ്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വൈകിട്ട് ഈ ജില്ലകളില്‍ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും.

Kerala Rain Alert: അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വൈകിട്ട് സൈറണ്‍ മുഴങ്ങും!
Rain AlertImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 03 Jul 2026 | 02:46 PM

സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാറ്റമില്ലാതെ തുടരുന്നു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് ഗ്രീന്‍ അലര്‍ട്ട്. മറ്റ് ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

നിലവില്‍ ജൂലൈ ഏഴു വരെയുള്ള മഴ മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ നാല് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. നാളെ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുണ്ട്. ജൂണ്‍ അഞ്ചിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്.

ജൂണ്‍ ആറിന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജൂണ്‍ ഏഴിന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മഴ മുന്നറിയിപ്പുകളില്‍ മാറ്റം വരാം. അതുകൊണ്ട്, ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ പിന്തുടരണം.

ഔദ്യോഗിക അറിയിപ്പ്:

സൈറണ്‍ മുഴങ്ങും

മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിനും 4.30-നും ഇടയില്‍ കണ്ണൂര്‍, കാസര്‍ ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also Read: Chennai Weather: കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ഇവിടെ യാത്ര പോകുന്നവർ ശ്രദ്ധിച്ചോണേ… കാലാവസ്ഥ ഇങ്ങനെ

ജാഗ്രതാ നിര്‍ദ്ദേശം

മലവവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം. ഡാമുകളുടെ കീഴ്പ്രദേശങ്ങള്‍, പുഴകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അധികൃതര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.

മഴ ശക്തമാകുമ്പോള്‍ പുഴകള്‍ മുറിച്ചു കടക്കരുത്. അതുപോലെ, ജലാശയങ്ങളില്‍ കുളിക്കാനോ, മീന്‍പിടിക്കാനോ, മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനും പാടില്ല. പുഴകള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ചകള്‍ കാണുന്നതും, സെല്‍ഫി എടുക്കുന്നതും, കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവാക്കണം.

കനത്ത മഴയുള്ളപ്പോള്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളച്ചാട്ടങ്ങള്‍, മലയോര മേഖലകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരവും മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണം. അതുപോലെ, ജലാശയങ്ങളോട് ചേര്‍ന്നുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകലുണ്ട്. സഹായങ്ങള്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിക്കാം. കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്ന മുന്നറിയിപ്പുകളില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അലര്‍ട്ടുകളിലും മാറ്റം വരും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുക.

English Summary

Orange alert persists in Kannur and Kasaragod districts, predicting heavy rainfall. Nine other districts are under a yellow alert, while Thiruvananthapuram, Kollam, and Alappuzha have a green alert. Authorities advise people in landslide-prone and riverbank areas to move to safe locations when instructed. Travel to hilly regions and waterbodies should be avoided, and emergency help is available via toll-free numbers 1070 and 1077.

Follow Us