AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Weather: കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ഇവിടെ യാത്ര പോകുന്നവർ ശ്രദ്ധിച്ചോണേ… കാലാവസ്ഥ ഇങ്ങനെ

Chennai Rain Alert: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലൈ 8 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. മലയോര മേഖലകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

Chennai Weather: കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ട്;  ഇവിടെ യാത്ര പോകുന്നവർ ശ്രദ്ധിച്ചോണേ… കാലാവസ്ഥ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 03 Jul 2026 | 02:02 PM

ചെന്നൈ: തമിഴ്നാട്ടിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം (ആർഎംസി) അറിയിച്ചു. ജൂലൈ 8 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. ആർഎംസി പ്രകാരം, തെക്കൻ ഗുജറാത്ത് മുതൽ കർണാടക വരെ വ്യാപിച്ചുകിടക്കുന്ന ന്യൂനമർദവും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തും പുതുതായി രൂപംകൊണ്ട ന്യൂനമർദവുമാണ് തമിഴ്‌നാട്ടിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്.

മഴ മുന്നറിയിപ്പ്

ജൂലൈ 3 ന്, കോയമ്പത്തൂർ, നീലഗിരി, തേനി ജില്ലകളിലെ മലയോര മേഖലകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. പശ്ചിമഘട്ടത്തിലെ മറ്റ് ജില്ലകളിലും വടക്കൻ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും മിതമായ മഴയും ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം. പുതുച്ചേരി, കാരക്കൽ എന്നിവയുൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ALSO READ: ഒരുതരി കുറ്റബോധമില്ല ? മാധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയ ഗോയൽ

ജൂലൈ 4 ന് കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി ജില്ലകളിൽ കനത്ത മഴ തുടർന്നേക്കുമെന്നും കാലാവസ്ഥ വിദഗ്ധർ സൂചിപ്പിച്ചു. പശ്ചിമഘട്ടത്തിലെ മറ്റ് ജില്ലകളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാം.

ജൂലൈ 8 വരെ മഴ തുടരും

തമിഴ്‌നാട്ടിൽ ജൂലൈ 8 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ജൂലൈ 5 നും 6 നും ഇടയിൽ, പശ്ചിമഘട്ട ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങൾ, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ സംസ്ഥാനത്തുടനീളം പരമാവധി താപനില സാധാരണ നിലയിലായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു. വൈകുന്നേരവും രാത്രിയും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയും ഉണ്ടാകാം. നഗരത്തിലെ പരമാവധി താപനില 36°C നും 37°C നും ഇടയിൽ ആയിരിക്കുമെന്നും കുറഞ്ഞ താപനില 29°C ആയി തുടരുമെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 5 ന് തെക്കൻ തമിഴ്‌നാട് തീരത്തും, മാന്നാർ ഉൾക്കടലിലും, അതിനോട് ചേർന്നുള്ള കുമാരി കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ, മുന്നറിയിപ്പ് കാലയളവിൽ മത്സ്യത്തൊഴിലാളികൾ ഈ പ്രദേശങ്ങളിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

English Summary:

India Meteorological Department has forecast widespread rainfall across Tamil Nadu over the next few days. On July 3, heavy rain accompanied by thunderstorms and winds of 30–40 kmph is expected in the hill regions of Coimbatore, the Nilgiris, and Theni districts.

 

Follow Us