Kerala Weather Update: മഴയെ കാത്തിരിക്കണോ? ശമനമില്ലാതെ പൊള്ളുന്ന ചൂട്; വരും മണിക്കൂറിലെ കാലാവസ്ഥ

Kerala Weather Latest Update Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് 14 ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് പുലർച്ചെ നേരിയ മഴ ലഭിച്ചിരുന്നു.

Kerala Weather Update: മഴയെ കാത്തിരിക്കണോ? ശമനമില്ലാതെ പൊള്ളുന്ന ചൂട്; വരും മണിക്കൂറിലെ കാലാവസ്ഥ

Kerala Rain Update

Updated On: 

18 Mar 2026 | 02:15 PM

തിരുവനന്തപുരം: വേനൽമഴയെ കാത്ത് മലയാളികൾ. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ വൈകുന്നേരത്തോടെയോ വരുന്ന മണിക്കൂറിലോ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് 14 ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ വൈകുന്നേരത്തോടെ നേരിയ മഴ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് മലയാളികൾ. ആലപ്പുഴ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് പുലർച്ചെ നേരിയ മഴ ലഭിച്ചിരുന്നു.

ALSO READ: ഇന്നു മാത്രമല്ല നാളെയും ഇടിമിന്നലിനെ പേടിക്കണം, നാളെ മഴ ആർക്കെല്ലാം?

സംസ്ഥാനത്ത് ചൂട് കനക്കുന്നു

സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും പകലും രാത്രിയും ഉഷ്ണതരം​ഗത്തിന് സമാനമാ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരയിലും രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില കൂടുതലാണെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശം. പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം മാത്രം കുടിക്കാൻ ശ്രമിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം വേനൽകാലത്ത് ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കാൻ മറക്കരുത്. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.

നിർജ്ജലീകരണം തടയുന്നതിനായി പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?