AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: തണുത്തുറഞ്ഞ് കേരളം, ക്രിസ്മസ് തലേന്നും മഴയില്ല; ഇന്നത്തെ കാലാവസ്ഥ

Kerala Weather Latest Update on December 24: മൂന്നാറിലെ ഉൾപ്രദേശങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പാണ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Kerala Weather Update: തണുത്തുറഞ്ഞ് കേരളം, ക്രിസ്മസ് തലേന്നും മഴയില്ല; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 24 Dec 2025 | 07:04 AM

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിലും വരണ്ടകാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബ‍ർ 27 വരെ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്നും നാളെയും ( ഡിസംബർ 24, 25) സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവവൃതമായിക്കും.

അതേസമയം, ശക്തമായ കാറ്റിന് സാധ്യതള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർ‍ദേശം നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും കാറ്റ് വീശിയേക്കാം.

ALSO READ: താപനില താഴേക്ക്, തണുത്തുവിറച്ച് കേരളം; മഴ ഉടനില്ല, ഇന്നത്തെ കാലാവസ്ഥ…

 

തണുത്ത് വിറച്ച് കേരളം

 

കേരളത്തിൽ തണുപ്പ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മലയോരപ്രദേശങ്ങളിലാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. മൂന്നാറിലെ ഉൾപ്രദേശങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പാണ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെ സൈലന്റ് വാലി, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ്  എന്നിവിടങ്ങളിൽ താപനില മൈനസ് ഒന്നായി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഡിസംബർ 15 മുതലാണ് ഇവിടെ അതിശൈത്യം തുടങ്ങിയത്. വരും​ദിവസങ്ങളിൽ താപനില വീണ്ടും കുറഞ്ഞേക്കുമെന്നാണ് സൂചന. അതേസമയം, തണുപ്പ് ആസ്വദിക്കാനായി എത്തുന്ന സഞ്ചാരികളുടെ തിരക്കും കൂടിവരികയാണ്.

Follow Us