Kerala Weather Update: കാലവർഷം ചതിച്ചോ? മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിലെ കാലാവസ്ഥ

Kerala Weather Latest Update Today: തുടക്കത്തിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും, നിലവിൽ മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക്കളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കാലവർഷത്തിൻ്റെ ​ഗതി മാറിയത് മൂലം ജൂൺ മാസം പകുതി പിന്നിട്ടിട്ടും കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്.

Kerala Weather Update: കാലവർഷം ചതിച്ചോ? മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിലെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

18 Jun 2026 | 02:19 PM

തിരുവനന്തപുരം: കേരളത്തിൽ സാധാരണ ജൂൺ ആദ്യവാരം തിമിർത്തു പെയ്യേണ്ട കാലവർഷം (Monsoon) ഇത്തവണ പ്രതീക്ഷിച്ച ആശ്വാസം നൽകിയില്ല എന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തുടക്കത്തിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും, നിലവിൽ മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക്കളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കാലവർഷത്തിൻ്റെ ​ഗതി മാറിയത് മൂലം ജൂൺ മാസം പകുതി പിന്നിട്ടിട്ടും കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്.

ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴ പോയിട്ടില്ല, ശക്തിപ്രാപിച്ച് കാലവർഷം, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദീപ് തീരങ്ങളിൽ ഇന്ന് (18/06/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

കാലവർഷം എപ്പോൾ ശക്തമാകും?

കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച്, ജൂൺ അവസാന വാരത്തോടെയോ അല്ലെങ്കിൽ ജൂലൈ ആദ്യത്തോടെയോ കേരളത്തിൽ കാലവർഷം അതിൻ്റെ പൂർണ്ണ രൂപത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം (Low Pressure) രൂപപ്പെടുന്നത് വരെ നിലവിലുള്ള ഈ കാലാവസ്ഥ തുടർന്നേക്കും. ജൂൺ ആദ്യവാരത്തിൽ ലഭിച്ച കനത്ത മഴ പെട്ടെന്ന് പിൻവാങ്ങിയതാണ് അന്തരീക്ഷ താപനില വീണ്ടും ഉയരാൻ കാരണമായത്.

കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് മഴ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. മഴ കുറഞ്ഞതോടെ വേനലിന്‌ സമാനമായ ചൂടാണ്‌ മിക്ക സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്‌. എൽനിനോ സ്വാധീനത്തെതുടർന്നാണ് സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നത്. ഈ കാലവർഷക്കാലത്ത് മഴയുടെ അളവിൽ 10 ശതമാനത്തിൻ്റെ കുറവുണ്ടായതായാണ് റിപ്പോർട്ട്.

ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ്‌ കാലവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എൽ നിനോ ശക്തമാകുന്നത് സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലവർഷം ദുർബലമാകാൻ കാരണമാകാറുണ്ട്. എൽ നിനോ സ്വാധീനം വരും മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.

English Summary:

Kerala Weather Latest Update Today, June 18 Thursday. Here is IMD rain forecast for the next five days and the current southwest monsoon path. Find out which districts are under yellow alert and heavy rains warning.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ